»   » മമ്മൂട്ടിയും ദുല്‍ഖറും സ്‌ക്രീനിലും ഒരുമിക്കുന്നു

മമ്മൂട്ടിയും ദുല്‍ഖറും സ്‌ക്രീനിലും ഒരുമിക്കുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയം തുടങ്ങി സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയും കേവലം നാല് വര്‍ഷത്തിനുള്ളില്‍ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കണമെന്ന് പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്.

കുറഞ്ഞ കാലയളവിനുള്ളില്‍ത്തന്നെ യുവതലമുറയുടെ ഹരമായി മാറിയ ഡിക്യുവിന്റെ ഓരോ സിനിമയേയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വാപ്പച്ചിക്കൊപ്പം എന്ന് അഭിനയിക്കുമെന്നുള്ള ചോദ്യം നിരവധി തവണ ഡിക്യു നേരിട്ടിരുന്നു. മലയാളത്തില്‍ ചില സിനിമകളില്‍ ഇരുവരും ഒന്നിച്ചുമെത്തുമെന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ തെലുങ്ക് സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

mammootty and dulquer

2014 ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമായ മനത്തിന്റെ മലയാള റീമേക്കില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കുമെന്നാണ് ചിത്രത്തിന്റെ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നാഗേശ്വര റാവു, നാഗാര്‍ജ്ജുന, നാഗചൈതന്യ എന്നിവര്‍ മത്സരിച്ചഭിനയിച്ച കഥാപാത്രങ്ങളെ മധു, മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവര്‍ അവതരിപ്പിക്കും. തെലുങ്കില്‍ സാമന്ത,ശ്രേയ എന്നിവര്‍ ചെയ്ത കഥാപാത്രങ്ങളെ നിത്യാ മേനോനും മമ്താ മോഹന്‍ദാസും അവതരിപ്പിക്കും.

English summary
There are reports that the most glamorous father son will act in a Malayalam remake of a Telugu movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam