»   » ഹിറ്റാക്കാന്‍ മമ്മുട്ടിയുടെ ന്യുജനറേഷന്‍ തന്ത്രം

ഹിറ്റാക്കാന്‍ മമ്മുട്ടിയുടെ ന്യുജനറേഷന്‍ തന്ത്രം

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam

സ്വന്തം ലേബലില്‍ ചിത്രം വിജയിപ്പിക്കാന്‍ പ്രയാസമാണെന്നു കണ്ടതോടെ മമ്മൂട്ടി കണ്ടുപിടിച്ച തന്ത്രമാണ് തന്റെ ചിത്രമെല്ലാം യുവാക്കള്‍ക്കു കൂടി ഉള്ളതാണെന്ന് പ്രചരിപ്പിക്കല്‍. ഈ ആഴ്ച തിയറ്ററില്‍ എത്തുന്ന വിഎം വിനു സംവിധാനം ചെയ്ത ഫേസ് ടു ഫേസ് എന്ന ചിത്രത്തിന്റെ പ്രചാരണമൊക്കെ അത്തരത്തിലുള്ളതാണ്. മമ്മൂട്ടിയും കുറേ പയ്യന്‍മാരും ചേര്‍ന്നുള്ള ഫോട്ടോയാണ് നാട്ടിലെല്ലാം ഒട്ടിച്ചിരിക്കുന്നത്. രണ്ട് തലമുറകളുടെ സിനിമയെന്നാണ് ഇതിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

Face2Face

ആധുനിക യൗവനങ്ങളുടെ ജീവിത പ്രശ്‌നവും അവര്‍ നേടിരുന്ന പ്രതിസന്ധിയും അവയുടെ പ്രതിവിധിയും ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സ്വന്തം നിരപരാധിത്വംതെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെയാണ് ചിത്രം.

റോമ, വിജയരാഘവന്‍, സിദ്ദീഖ്, കലാഭവന്‍ മണി, മാമുക്കോയ, നിഷാന്ത് സാഗര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. യുവാക്കളായ ഗൗതം, ഋഷിദാസ്, രോഹിത്, ബിനോയ് എന്നിവര്‍ക്കൊപ്പം മമ്മൂട്ടി ആടിയും പാടിയും കളിക്കുന്ന സീനുകളാണ് ഇപ്പോള്‍ ചിത്രത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

അടുത്തിടെ പത്തുചിത്രങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നതാണ് ഇങ്ങനെയൊരു മാറ്റിചിന്തയ്ക്ക് സൂപ്പര്‍താരത്തെ പ്രേരിപ്പിച്ചത്. അദ്ദേഹം തന്നെ നിര്‍മിച്ച ജവാന്‍ ഓഫ് വെള്ളിമല പരാജയപ്പെട്ടതും വന്‍ തിരിച്ചടിയായിപ്പോയി. ചിത്രം റിലീസ് ചെയ്തപ്പോള്‍ ആസിഫ് അലിക്ക് പോസ്റ്ററില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ പടം പൊട്ടുമെന്നു കണ്ടപ്പോള്‍ ആസിഫിന് പ്രാധാന്യം നല്‍കി ആ രീതിയിലൊരു പ്രചാരണം നടത്തിനോക്കിയിരുന്നു. അതും ഫലിച്ചില്ല.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ തമിഴ് നടന്‍ ധനുഷിനെ കൊണ്ടുവന്നതും യുവാക്കളെ തിയറ്ററില്‍ കൊണ്ടുവരാനുള്ള ശ്രമഫലമായിട്ടാണ്. ദിലീപും മമ്മൂട്ടിയും തുല്യപ്രാധാന്യമുള്ള വേഷമാണ് ചെയ്യുന്നതെങ്കിലും രണ്ടുപേര്‍ക്കും മലയാളത്തില്‍ അത്രനല്ല സമയമൊന്നുമല്ല. കൊലവെറി ഗാനത്തോടെ ധനുഷ് എല്ലാത്തരം പ്രേക്ഷകരുടെയും ഇഷ്ടനടനുമാണ്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയെന്ന നിലയിലാണ് കമ്മത്തിന്റെ പബ്ലിസിറ്റി കൊടുക്കാന്‍ പോകുന്നത്.

കോയമ്പത്തൂരില്‍ കമ്മത്തുമാര്‍ തുടങ്ങുന്ന റസ്റ്റോറന്റിിന്റെ ഉദ്ഘാടനത്തിനെത്തുന്ന ധനുഷ് എന്ന നടനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. അതിഥി താരമാണെങ്കിലും ചിത്രത്തിന്റെ പബ്ലിസിറ്റിിയില്‍ മമ്മൂട്ടിക്കും ദിലീപിനുമുള്ള പ്രാധാന്യം ധനുഷിനും ലഭിക്കും. ധനുഷ് അഭിനയിക്കുന്നതിനാല്‍ ചിത്രം തമിഴിലും റിലീസ് ചെയ്യാന്‍ പറ്റും. ആന്റോ ജോസഫ്‌ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തോംസണ്‍ ആണ്.

English summary
Megastar Mammootty is in all support for the new trends in Mollywood, primarily the genre called as the new generation films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam