»   » അനൂപ് മേനോന്‍ മമ്മൂട്ടിയെ പരിഹസിച്ചെന്ന്

അനൂപ് മേനോന്‍ മമ്മൂട്ടിയെ പരിഹസിച്ചെന്ന്

Posted By:
Subscribe to Filmibeat Malayalam
Mammootty and Anoop Menon
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ നിലവിലുണ്ട്, ഒന്നിലും കാര്യമായ ബോധമില്ലാതെ അനൂപ് എന്തൊക്കെയോ ചെയ്യുന്നുവെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ആരോപണം. ഒന്നുമറിയാതെ ഒരു ഓള്‍റൗണ്ടര്‍ കളികളിച്ച് ആളാവാനാണ് അനൂപ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പലരും പറയുന്നത്. അനൂപിന്റെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരത്തിലൊരു തോന്നലുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളുതാനും.

വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും അഭിനയവും തിരക്കഥാരചനയുമെല്ലാമായി ന്യൂജനറേഷന്‍ സിനിമയുടെ സ്ഥിരംഭാഗമായി അനൂപ് മുന്നോട്ടുപോവുകയാണ്. ഇതിനിടെ താരം ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ അനൂപ് സൂപ്പര്‍താരം മമ്മൂട്ടിയെ അപമാനിയ്ക്കാന്‍ ശ്രമിച്ചുവെന്നതാണ് പുതിയ ആരോപണം.


അനൂപിന്റെ തിരക്കഥയിലാണ് ഹോട്ടല്‍ കാലിഫോര്‍ണിയ ഒരുക്കിയത്. ചിത്രത്തില്‍ പ്രേം സാഗര്‍ എന്നൊരു കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം തക്കം കിട്ടുമ്പോഴെല്ലാം മമ്മൂട്ടിയെ താറടിയ്ക്കുകയാണെന്നും ഈ ഒരു ഒറ്റ ഉദ്ദേശം വച്ചാണ് ഇത്തരത്തിലൊരു കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നുമാണ് മമ്മൂട്ടിയുടെ ആരാധകര്‍ പറയുന്നത്. നടനായ പ്രേം സാഗര്‍ എത്ര പടം പൊട്ടിയാലും തനിയ്ക്ക് നിലനില്‍ക്കാന്‍ ഒരൊറ്റ വിജയചിത്രം മതിയെന്ന് പറയുന്ന നടനാണ്. അടുത്തിടെയാണ് പല ചിത്രങ്ങളും പൊട്ടിയ മമ്മൂട്ടിയെ കളിയാക്കാനാണ് ഈ കഥാപാത്ര സൃഷ്ടി നടത്തിയതെന്നാണ് ആരോപണം ഉയരുന്നത്.

മമ്മൂട്ടിയെ മാത്രമല്ല മോഹന്‍ലാലിനെയും ദിലീപിനെയും ചിത്രത്തില്‍ വിമര്‍ശിയ്ക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഭാര്യയെ വീട്ടില്‍ അടക്കിയിരുത്തി താരമായി മാറിയ ഒരാളെന്ന നിലയ്ക്കാണ് ദിലീപിനെ പരിഹസിയ്ക്കുന്നത്. താരങ്ങളുടെ ആരാധകര്‍ ഇതിനെല്ലാമെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും താരങ്ങളാരും ഇതിനോട് പ്രതികരിച്ചിട്ടില്ല.

English summary
Mammootty fans alleged that Anoop Menon trying to tarnish Mammootty's image in his new film Hotel California.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam