»   » മമ്മൂക്ക സ്ത്രീവിരുദ്ധനാണോ? ലേഡീസ് ഫാന്‍സ് ഷോ നടത്തി മാസ്റ്റര്‍പീസ് മറ്റൊരു ചരിത്രവും കുറിച്ചു!!

മമ്മൂക്ക സ്ത്രീവിരുദ്ധനാണോ? ലേഡീസ് ഫാന്‍സ് ഷോ നടത്തി മാസ്റ്റര്‍പീസ് മറ്റൊരു ചരിത്രവും കുറിച്ചു!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂക്കയുടെ മാസ് അതാണ് ഇന്നലെ മുതല്‍ തിയറ്ററുകളിലേക്കെത്തിയ മാസ്റ്റര്‍പീസിലൂടെ ആരാദകര്‍ കണ്ടത്. ഈ വര്‍ഷമിറങ്ങിയ സസ്‌പെന്‍സ് ത്രില്ലറും ആക്ഷന്‍ ത്രില്ലറും മമ്മൂക്കയ്ക്ക് സ്വന്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയായിരുന്നു സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിച്ചിരുന്നത്.

കൂവി തോല്‍പ്പിച്ചെങ്കിലും ഇത്തവണ ഷാജി പാപ്പനും പിള്ളേരും തകര്‍ക്കും! ഓഡിയന്‍സ് റിവ്യൂ വായിക്കാം!!

മമ്മൂട്ടിയുടെ കസബ സിനിമയിലെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയായിരുന്നു മാസ്റ്റര്‍പീസ് റിലീസിനെത്തിയത്. ഇപ്പോള്‍ സിനിമയില്‍ മൂന്നോ നാലോ ഇടത്ത് മമ്മൂട്ടി പറയുന്നുണ്ട് 'ഐ ഡു റെസ്‌പെക്ട് വുമണ്‍ ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്‌സ്' എന്ന് ഇത് ഹിറ്റായതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി മമ്മൂട്ടി ചിത്രം നേടിയിരിക്കുകയാണ്.

ആരാധകര്‍ ഇങ്ങനെയും..


സാധാരണ താരരാജാക്കന്മാരുടെ സിനിമ കാണുന്നതിന് ആരാധകര്‍ തള്ളി കയറുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍ അതിന് കടത്തിവെട്ടുന്ന ചില കാര്യങ്ങളായിരുന്നു മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ഇന്നലെ റിലീസിനെത്തിയപ്പോള്‍ കണ്ടത്.

ലേഡീ ഫാന്‍സ് ഷോ

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു കാര്യം ഇന്നലെ സംഭവിച്ചിരിക്കുകയാണ്. മാസ്റ്റര്‍പീസ് കാണാന്‍ ലേഡീസ് ഫാന്‍ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ചെങ്ങന്നൂരിലെ സിനിമാസിലെ ചിരി എന്ന തിയറ്ററിലാണ് ഈ വിസ്മയം നടന്നത്.

ആവേശത്തോടെ ആരാധകര്‍


മെഗാസ്റ്റാറിന്റ സിനിമ ആവേശത്തോടെയാണ് ലേഡീ ഫാന്‍സുകാര്‍ ഏറ്റെടുത്തത്. തിയറ്ററിനുള്ളിലും പുറത്തുമായി ആരവങ്ങളോടെയായിരുന്നു ആരാധികമാര്‍ സിനിമയുടെ വിജയം ആഘോഷിച്ചത്. മാത്രമല്ല മമ്മൂട്ടി എന്ന നടനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് വിളിച്ച് പറയുകയായിരുന്നു ഈ നടിമാര്‍.

ഫാന്‍സ് ക്ലബ്ബ്

നിലവില്‍ മമ്മൂട്ടി ലേഡീസ് ഫാന്‍സ് യൂണിറ്റില്‍ 11 അംഗങ്ങളാണ് ഉള്ളത്. സുജ, മായ, രാധിക, അനീറ്റ, അനുഷ, കവിത, ആവണി, ഷീജ, ഷീല, ലീലാമ്മ, ജോമോള്‍ എന്നിവരെല്ലാം അംഗങ്ങളാണ്. ഇതില്‍ സുജയാണ് പ്രസിഡന്റ്.

മാസ്റ്റര്‍പീസ്

അടിയും ബഹളവുമായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരെ പഠിപ്പിക്കാനെത്തുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

English summary
Mammootty fans are organized ladies fan shows for Masterpiece in Chengannur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X