»   » മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ ചേരിപ്പോര്

മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ ചേരിപ്പോര്

Posted By:
Subscribe to Filmibeat Malayalam
Mammootty Times magazine
ഫാന്‍സ് അസോസിയേഷന്‍ നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് മമ്മൂട്ടി ടൈംസ് ദൈ്വവാരികയുടെ പ്രസിദ്ധീകരണം നിര്‍ത്തി. നേതക്കളുടെ ചേരിപ്പോര് അതിരുവിട്ടതോടെ മമ്മൂട്ടിതന്നെയാണ് പ്രസിദ്ധീകരണം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങളുമായിട്ടാണ് മമ്മൂട്ടി ടൈംസ് ഇറങ്ങാറുള്ളത്. അടുത്ത ലക്കം അച്ചടിക്കാന്‍ പ്രസില്‍ നല്‍കിയശേഷമാണ് അത് പിന്‍വലിക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടത്.

മലയാളചലച്ചിത്രലോകത്ത് ആദ്യമായി ഒരു താരത്തിന്റെ പേരില്‍ ഇറങ്ങിയ പ്രസിദ്ധീകരണമാണ് മമ്മൂട്ടി ടൈംസ്. പത്തുവര്‍ഷമായി ഇത് പ്രസിദ്ധീകരിക്കുന്നുണ്ട്. ആദ്യം മാസികയായിരുന്ന ഇത് പിന്നീട് ദൈ്വവാരികയാക്കി മാറ്റുകയായിരുന്നു. വാരിക ഇറക്കാനായി മമ്മൂട്ടിയും സഹകരിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി സിനിമകളുടെ പേരില്‍ ഫാന്‍സ് അസോസിയേഷനും മമ്മൂട്ടിയുടെ അടുപ്പക്കാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ഇതുമായി ബന്ധപ്പെട്ട കത്തുകള്‍ മമ്മൂട്ടി ടൈംസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം വഷളായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മമ്മൂട്ടിയുടെ സ്വന്തം നിര്‍മ്മാതാവായ ആന്റോ ജോസഫും മേക്കപ്പ്മാനായ ജോര്‍ജ്ജും എല്ലാമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. പതിവായി മമ്മൂട്ടിയെ നായകനാക്കി ചിത്രം നിര്‍മ്മിക്കുന്ന ആന്റോ ജോസഫ് ജയറാമിനെ നായകനാക്കി നിര്‍മ്മിച്ച ഭാര്യ അത്ര പോര എന്ന ചിത്രം പ്രദര്‍ശിപ്പിക്കാനായി ജോര്‍ഡജ്ജ് നിര്‍മ്മിച്ച മമ്മൂട്ടിച്ചിത്രം ഇമ്മാനുവല്‍ തിയേറ്ററുകളില്‍ നിന്നും മാറ്റിച്ചുവെന്നാണ് ഫാന്‍സിന്റെ ആരോപണം. ഇമ്മാനുവലിന്റെ പോസ്റ്ററുകള്‍ പലേടത്തുനിന്നും നീക്കം ചെയ്തുവെന്നും ആരോപണമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ ചേരിതിരിയുകയും ഒരുകൂട്ടല്‍ ആന്റോ ജോസഫിനൊപ്പവും മറുപക്ഷം ജോര്‍ജ്ജിനൊപ്പവും നിലയുറപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞലക്കം മമ്മൂട്ടി ടൈംസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് പ്രശ്‌നമായതോടെയാണ് മമ്മൂട്ടി മാഗസിന്‍ പ്രസിദ്ധീകരണം നിര്‍ത്തിച്ചത്.

മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂര്‍ എന്ന പോലെയാണ് മമ്മൂട്ടിയ്ക്ക് ആന്റോ ജോസഫ്, വര്‍ഷങ്ങളായി മമ്മൂട്ടിച്ചിത്രങ്ങള്‍ ആന്റോയാണ് നിര്‍മ്മിയ്ക്കുന്നത്. ഇതില്‍ മറ്റ് നിര്‍മ്മാതാക്കള്‍ക്ക അനുഷ്ടമുണ്ടത്രേ. ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ലോക്പാല്‍ എന്ന ചിത്രം നിര്‍മ്മിച്ചതുപോലെയാണ് മേക്കപ്പ് മാനായ ജോര്‍ജ്ജിന് ഡേറ്റ നല്‍കി മമ്മൂട്ടി ഇമ്മാനുവല്‍ ചെയ്യാന്‍ തയ്യാറായത്. ഫാന്‍സ് അസോസിയേഷനിലെ സംസ്ഥാനതല ഭാരവാഹിയ്ക്കും തൃശൂര്‍ ജില്ലാ ഭാരാവാഹിയ്ക്കും മമ്മൂട്ടി തന്റെ ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇതെല്ലാമാണ് വിവാദത്തിന് പിന്നാലെ കാര്യങ്ങള്‍ എന്നാണ് അറിയുന്നത്.

English summary
Mammootty Times magazine stopped after the fans association group fight turned ugly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam