മമ്മൂട്ടി ഫാന്‍സ് ക്ഷമയോടെ കാത്തിരിയ്ക്കൂ: ആഷിക്

By Lakshmi

ആഷിക് അബുവിന്റെ മമ്മൂട്ടിച്ചിത്രം ദി ഗ്യാങ്സ്റ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി 5 ലുക്കിലെത്തും, അധോലോകനായകനാണ് തുടങ്ങിയ കാര്യങളല്ലാതെ കൂടുതല്‍ വിവരങ്ങളോ ചിത്രങ്ങളോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പൊതുവേ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുകയെന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍ ഗ്യാങ്സ്റ്ററിന്റെ കാര്യത്തില്‍ അതും ഉണ്ടായിട്ടില്ല. മമ്മൂട്ടി ഫാന്‍സ് എല്ലാവരും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ അക്ഷമരമായി കാത്തിരിക്കുകയാണ്.

ഇതിനിടെ ചിത്രത്തിന്റെ ആദ്യലുക്ക് മാര്‍ച്ച് ആദ്യവാരം മാത്രമേ വരുകയുള്ളുവെന്നാണ് ആഷിക് അബു അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ആഷിക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Aashiq Abu

ഗ്യാങ്‌സ്റ്ററിന്റെ ഷൂട്ടിങ് രാജസ്ഥാനിലെ അജ്മീറില്‍ പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ പോസ്റ്ററിനായി പ്രത്യേകിച്ച് ഫോട്ടോഷൂട്ട് നടത്താത്തതിനാല്‍ ഫസ്റ്റ് ലുക്ക് മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ തയ്യാറാവുകയുള്ളുവെന്നുമാണ് ആഷിക് പറയുന്നത്. അതിനാല്‍ മമ്മൂട്ടിയുടെ ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് ആഷിക് പറഞ്ഞിരിക്കുന്നത്.

ഞാനും സംഘവും മമ്മൂട്ടി ആരാധകര്‍ക്ക് പരമാവധി മികച്ചൊരു ചിത്രം സമ്മാനിയ്ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. അഥുകൊണ്ടുതന്നെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയുണ്ട്- ഇങ്ങനെയാണ് ആഷിക്കിന്റെ വാക്കുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X