»   » മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ കശപിശ, സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലെന്ന ആരോപണം

മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ കശപിശ, സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലെന്ന ആരോപണം

Posted By: Nihara
Subscribe to Filmibeat Malayalam

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കോളേജ് പ്രൊഫസറായെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്ര നല്ല കാര്യങ്ങളല്ല ചിത്രത്തിന്‍രെ സെറ്റില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്.

തനിയാവര്‍ത്തനത്തിന്റെ തിരക്കഥ വായിച്ചതിനു ശേഷം മമ്മൂട്ടി പറഞ്ഞതും ചെയ്തതും !!

കൊല്ലം ഫാത്തിമ കോളേജില്‍ വെച്ചാണ് ചിത്രത്തിന്‍രെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങ് സംഗത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടവരും വിദ്യാര്‍ത്ഥികളും തമ്മില്‍ അത്ര നല്ല ചേര്‍ച്ചയിലല്ലെന്നുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.സിനിമാ സംഘത്തിന്‍രെ സുരക്ഷാ വിഭാഗം ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ അത്ര നല്ല ചേര്‍ച്ചയില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികളോട് പോലും മോശമായാണ് സുരക്ഷാ ജീവനക്കാര്‍ പെരുമാറുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

Mammootty

സ്വകാര്യ ഏജന്‍സിക്കാണ് സിനിമാ സംഘത്തിന്റെ സുരക്ഷാ ചുമതല നിര്‍മ്മാതാവ് നല്‍കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ ചിത്രീകരണം കാണാനെത്തുന്നവരോട് മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുന്നുവെന്ന ആരോപണവും ശക്തമാണ്. മമ്മൂട്ടി ചിത്രമായതിനാല്‍ ഷൂട്ടിങ്ങ് കാണാന്‍ നിരവധി പേരാണ് കോളേജിലേക്ക് എത്തുന്നത്. ആരാധകരു വിദ്യാര്‍ഥ്ികളും സുരക്ഷാ ജീവനക്കാരം തമ്മിലുള്ള ബഹളത്തെത്തുടര്‍ന്ന് സിനിമാ ഷൂട്ടിങ്ങ് കോളേജിിന് തലവേദനയായിത്തീര്‍ന്നുവെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.

വലിയ വണ്ടി വല്ലതും ആയിരുന്നേല്‍ തീര്‍ന്നേനെ, അപകടത്തെക്കുറിച്ച് ഉപ്പും മുളകും താരം ലച്ചു പറയുന്നു !!



English summary
Latest update from Mammootty's new film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam