»   » വാപ്പച്ചിയുടെ ഈ ചിത്രങ്ങളാണ് എനിക്കേറെ ഇഷ്ടം; ദുല്‍ക്കര്‍!!

വാപ്പച്ചിയുടെ ഈ ചിത്രങ്ങളാണ് എനിക്കേറെ ഇഷ്ടം; ദുല്‍ക്കര്‍!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മമ്മുട്ടിയുടെ മിക്കസിനിമകളും കണ്ടിട്ടുണ്ടെങ്കിലും ചില ചിത്രങ്ങള്‍ തന്നെ വളരെയേറെ ആകര്‍ഷിച്ചതായി മകനും നടനുമായ ദുല്‍ക്കര്‍ സല്‍മാന്‍ പറയുന്നു.

വാപ്പച്ചി അനശ്വരമാക്കിയ ചില കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷക മനസ്സില്‍ നില്‍ക്കുന്നവയാണ് .വളരെ അനായാസമായാണ് ഓരോ കഥാപാത്രമായും അദ്ദേഹം മാറുന്നത്. മമ്മുട്ടി ചിത്രങ്ങളില്‍ ദുല്‍ക്കറിന് ഇഷ്ടപ്പെട്ട ചില സിനിമകള്‍ ഇവയാണ്.

തനിയാവര്‍ത്തനം

തനിയാവര്‍ത്തനം എന്ന മമ്മുട്ടി ചിത്രം തനിക്കും കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട സിനിമയാണെന്നാണ് ദുല്‍ക്കര്‍ പറയുന്നത്. ഭ്രാന്തില്ലാഞ്ഞിട്ടും എല്ലാവരും ഭ്രാന്ത് അടിച്ചേല്‍പ്പിക്കുന്ന മമ്മുട്ടിയുടെ ബാലന്‍മാഷ് എന്ന കഥാപാത്രം എല്ലാവരുടെയും കണ്ണ് നനയിപ്പിക്കും.

ഒരു വടക്കന്‍ വീരഗാഥ

മമ്മുട്ടി മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ ഒരു വടക്കന്‍ വീരഗാഥയും ദുല്‍ക്കറിന്റെ ഇഷ്ട ചിത്രമാണ്. ചന്തുവിന്റെ ഇമേജിനെ മാറ്റി പ്രതിഷ്ഠിക്കാന്‍ വാപ്പച്ചിയുടെ അഭിനയ മികവുകൊണ്ടുകൂടിയാണ് സാധിച്ചതെന്നു ദുല്‍ക്കര്‍ പറയുന്നു.

വിധേയന്‍

അടൂര്‍ സംവിധാനം ചെയ്ത വിധേയനില്‍ വാപ്പച്ചി അവതരിപ്പിച്ച ഭാസ്‌ക്കരപട്ടേല്‍ ഏറെ വ്യത്യസ്തതയുള്ള കഥാപാത്രമാണെന്നു ദുല്‍ക്കര്‍. വിധേയന്‍ മമ്മുട്ടിയ്ക്ക് വീണ്ടും ദേശീയ അവാര്‍ഡുനേടിക്കൊടുത്തു.

മതിലുകള്‍

മതിലുകളില്‍ വാപ്പച്ചി ചെയ്ത കഥാപാത്രം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്തതാണെന്നാണ് ദുല്‍ക്കര്‍ പറയുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെ വ്യക്തിപരമായി അറിയാമെന്നതും ആ കഥാപാത്രത്തെ അനശ്വരമാക്കാന്‍ സഹായിച്ച ഘടകമാണ്.

അമരം

അരയനായി വാപ്പച്ചി തകര്‍ത്ത ചിത്രമാണ് അമരം എന്നാണ് ദുല്‍ക്കര്‍ പറയുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ വലിയ പെണ്‍കുട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ മമ്മുട്ടി സമ്മതിച്ചത് അഭിനന്ദനാര്‍ഹമാണെന്നും ദുല്‍ക്കര്‍ പറയുന്നു.

ബിഗ് ബി

അമല്‍ നീരദ് സംവിധാനം ചെയ്ത് മമ്മുട്ടി മുഖ്യ റോളിലെത്തിയ ബിഗ് ബിയും ദുല്‍ക്കറിന്റെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. അതില്‍ മമ്മുട്ടി അവതരിപ്പിച്ച ബിലാല്‍ എന്ന കഥാപാത്രമാണ് ദുല്‍ക്കറിനിഷ്ടമായത്. ചിത്രത്തിലുടനീളമുളള മമ്മുട്ടിയുടെ സ്ഥായീഭാവം ആ കഥാപാത്രത്തെ വ്യസ്തമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

English summary
i like most of the mammootty films ,says dulquer salman

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam