»   »  മമ്മൂട്ടി കൊടുത്ത വിസ്‌കി 28 വര്‍ഷമായി പൊട്ടിക്കാതെ നിധി പോലെ സൂക്ഷിച്ചുവയ്ക്കുന്ന നടന്‍

മമ്മൂട്ടി കൊടുത്ത വിസ്‌കി 28 വര്‍ഷമായി പൊട്ടിക്കാതെ നിധി പോലെ സൂക്ഷിച്ചുവയ്ക്കുന്ന നടന്‍

Posted By: Rohini
Subscribe to Filmibeat Malayalam

പ്രിയപ്പെട്ടവര്‍ നല്‍കുന്ന സമ്മാനം, അതെത്ര ചെറുതാണെങ്കിലും നമ്മള്‍ നിധി പോലെ സൂക്ഷിയ്ക്കും. അങ്ങനെ തനിക്കേറ്റവും പ്രിയപ്പെട്ട ഒരാള്‍ നല്‍കിയ സമ്മാനം നിധി പോലെ സൂക്ഷിച്ചുവച്ചിരിയ്ക്കുകയാണ് ഒരു നടന്‍.

മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോള്‍ പ്രേം നസീര്‍ പറഞ്ഞത്; അത് അച്ചട്ടായി എന്ന് തമ്പി

കുഞ്ചനെ കുറിച്ചാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി സമ്മാനമായി കൊടുത്ത വിസ്‌കി പൊട്ടിക്കാതെ ഇപ്പോഴും നിധിപോലെ സൂക്ഷിച്ചു വച്ചിരിയ്ക്കുകയാണ് കുഞ്ചന്‍. തുടര്‍ന്ന് വായിക്കാം

മമ്മൂട്ടിയും കുഞ്ചനും തമ്മില്‍

1981 ല്‍ ഐവി ശശി സംവിധാനം ചെയ്ത അഹിംസ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും കുഞ്ചനും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് ഒത്തിരി ചിത്രങ്ങള്‍ക്ക് വേണ്ടി വീണ്ടും വീണ്ടും ഒന്നിച്ചു.

മമ്മൂട്ടിയ്ക്ക് കിട്ടിയ സമ്മാനം

മമ്മൂട്ടി ആദ്യമായി സിങ്കപ്പൂരില്‍ പോയപ്പോള്‍ ഒരു സുഹൃത്ത് ഒരു ഫുള്‍ ബോട്ടില്‍ മദ്യം സമ്മാനമായി നല്‍കി. അതും റോയല്‍ സല്യൂട്ട് വിസ്‌കി.

അത് മമ്മൂട്ടി കുഞ്ചന് കൊടുത്തു

മദ്യം കഴിക്കാത്തത് കൊണ്ട് മമ്മൂട്ടി ആ വിസ്‌കി കുഞ്ചന് സമ്മാനമായി കൊടുത്തു. മമ്മൂട്ടിയില്‍ നിന്ന് സമ്മാനം കിട്ടിയ സന്തോഷമായിരുന്നു കുഞ്ചന്‍

നിധിപോലെ സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു

മമ്മൂട്ടി നല്‍കിയ വിസ്‌കി പിന്നീട് കഴിക്കാം എന്ന് കരുതി കുഞ്ചന്‍ ആ വിസ്‌കി വീട്ടിലെ ഡൈനിങ് റൂമിലുള്ള ഷെല്‍ഫില്‍ വച്ചു. 28 വര്‍ഷമായി ആ വിസ്‌കി ഷെല്‍ഫില്‍ ഭദ്രമായി തന്നെ ഇരിക്കുകയാണ്.

English summary
Mammootty gifted a full bottle whisky to Kunchan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam