»   » തിലകനുമായുള്ള സൗഹൃദം സ്വകാര്യ അഹങ്കാരം: മമ്മൂട്ടി

തിലകനുമായുള്ള സൗഹൃദം സ്വകാര്യ അഹങ്കാരം: മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
തിലകനുമായുണ്ടായിരുന്ന ഉറ്റ സൗഹൃദം തന്റെ സ്വകാര്യ അഹങ്കാരമായിരുന്നെന്ന് നടന്‍ മമ്മൂട്ടി. തങ്ങള്‍ക്കിടയില്‍ പ്രായവ്യത്യാസം പ്രശ്‌നമല്ലായിരുന്നു. എത്രയോ പ്രായം കുറഞ്ഞ തന്നെ മമ്മൂക്കയെന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതെന്നും മമ്മൂട്ടി അനുസ്മരിച്ചു.

തിലകനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കാണാനായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പോയിരുന്നുവെന്നും എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. തിലകന്‍ തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോള്‍ രണ്ട് ദിവസത്തിനകം ഇറങ്ങും എന്നായിരുന്നു പറഞ്ഞത്. അന്നത്തെ അദ്ദേഹത്തിന്റെ ആരോഗ്യമുളള ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുകയാണ്.

മുമ്പത്തെപ്പോലെ അദ്ദേഹം ഇത്തവണയും ആരോഗ്യവാനായി പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷ തെറ്റിച്ച് അദ്ദേഹം മടങ്ങിവരാന്‍ വിസമ്മതിച്ചു. കോഴിക്കോട് സിനിമപ്രവര്‍ത്തകര്‍ നടത്തിയ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിലകന്‍ മഹാപ്രതിഭയുള്ള നടനാണെന്ന് പറഞ്ഞാല്‍ അത് വെറും ഒരു ഉപചാരവാക്കായിപ്പോകും. തിലകനും താനും തമ്മിലുള്ള അഭിപ്രായവ്യത്യാസവും വിവാദങ്ങളും അനുസ്മരത്തിനിടെ മമ്മൂട്ടി സൂചിപ്പിച്ചു.

താനും തിലകനും തമ്മില്‍ പ്രശ്‌നങ്ങളൊന്നും നിലനിന്നിരുന്നില്ല. വിവാദങ്ങള്‍ ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചവരാണ് ഉണ്ടാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു. തിലകനോട് വ്യക്തിപരമായി വിരോധമുണ്ടാകാനുള്ള കാര്യങ്ങളൊന്നും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ല. തിലകന്റെ മുഖം തനിക്ക് പുഞ്ചിരിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു.

English summary
Actor Mammootty giving tribute to Thilakan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam