»   » മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam

പരാജയങ്ങള്‍ പുത്തരിയൊന്നുമല്ല മമ്മൂട്ടിയെന്ന നടന്. എന്നാല്‍ പരാജയം വിജയത്തിന്റെ ചവിട്ടുപടിയാക്കാനുള്ള ഒരു പ്രത്യേക കഴിവു തന്നെ മമ്മൂട്ടിയ്ക്കുണ്ടെന്ന് എതിരാളികള്‍ പോലും സമ്മതിച്ചു കൊടുക്കും. മോളുവുഡിലെ മറ്റുള്ള താരങ്ങളില്‍ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നതും അതു തന്നെ. ഏതാനും സിനിമകള്‍ പരാജയപ്പെട്ടതു കൊണ്ടൊന്നും മമ്മൂട്ടിയെ എഴുതിത്തള്ളാന്‍ ഇവിടെയാരും ധൈര്യപ്പെടില്ല, അവര്‍ക്കറിയാം പഴതിലും ശക്തനായി മമ്മൂട്ടി തിരിച്ചെത്തുമെന്ന്. അങ്ങനെയൊരു തിരിച്ചുവരവിന് മമ്മൂട്ടി ഒരുങ്ങുകയാണ്. അതിനായുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു...

നവാഗതനായ അനൂപ് കണ്ണന്‍ ഒരുക്കുന്ന ജവാന്‍ ഓഫ് വെള്ളിമലയിലാണ് മമ്മൂട്ടി ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൈറേഞ്ചിലെ വെള്ളിമലയെന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് കണ്ണന്‍ കഥ പറയുന്നത്. വെനീസിലെ വ്യാപാരിയ്ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിയ്ക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

കരിയറില്‍ മറ്റൊരു ഇരട്ടവേഷത്തിന് കൂടി മമ്മൂട്ടി ഒരുങ്ങുകയാണ്. നവാഗതനായ അനൂപ് കണ്ണന്‍ ഒരുക്കുന്ന ജവാന്‍ ഓഫ് വെള്ളിമലയിലാണ് മമ്മൂട്ടി ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൈറേഞ്ചിലെ വെള്ളിമലയെന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് കണ്ണന്‍ കഥ പറയുന്നത്. വെനീസിലെ വ്യാപാരിയ്ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിയ്ക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

വെള്ളിമലയില്‍ സ്ഥിതിചെയ്യുന്ന ഡാമിലെ ജീവനക്കാരനായ ഗോപീകൃഷ്ണനെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. മംമ്ത നായികയാവുന്ന ചിത്രത്തില്‍ ആസിഫ് അലിയും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. ഒക്ടോബര്‍ 19ന് തിയറ്ററുകളിലെത്തുന്ന ചിത്രം മമ്മൂട്ടിയെ വീണ്ടും വിജയവഴിയിലെത്തിയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ ഒരുക്കുന്നുന്ന ബാവുട്ടിയുടെ നാമത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. കയ്യൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍....മമ്മൂട്ടിയും രഞ്ജിത്തും ഒരിയ്ക്കല്‍ കൂടി ഒന്നിയ്ക്കുമ്പോള്‍ ഈ ഓര്‍മ്മകളാണ് പ്രേക്ഷകരില്‍ നിറയുക.

മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

ചരിത്രമെന്ന മമ്മൂട്ടി ചിത്രത്തോടെയാണ് ജിഎസ് വിജയന്‍ സിനിമയിലെത്തിയത്. അന്നത്തെ അതേ സൗഹൃദം മമ്മൂട്ടി ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്ന് ജിഎസ് വിജയന്‍ പറയുന്നു. ബാവുട്ടിയെന്ന കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം മമ്മൂട്ടിയില്‍ കിട്ടുന്നുണ്ടെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.

മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

വിഎം വിനുവിന്റെ നാലാമത് മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. മനോജ് പയ്യന്നൂരിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ബാലചന്ദ്രന്‍ എന്ന പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഫാമിലി സിനിമകളില്‍ നിന്നും ത്രില്ലര്‍ സിനിമകളിലേക്ക് ചുവടുമാറ്റുന്ന വിഎം വിനു ഏറെ പ്രതീക്ഷകള്‍ അര്‍പ്പിയ്ക്കുന്നുണ്ട് ഫേസ് ടു ഫേസില്‍...

മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

ആദാമിന്റെ മകന് ശേഷം സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കട മമ്മൂട്ടിയെ പുതിയ ഉയരങ്ങളിലെത്തിയ്ക്കുമെന്നാണ് സിനിമാലോകത്തെ സംസാരം. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കണ്ണൂരിന്റെ ദേശ്യശൈലിയില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കുഞ്ഞനന്തന്‍ സംസാരിയ്ക്കുക.

ഡിസംബറില്‍ പാലക്കാട് ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തില്‍ കുഞ്ഞനന്തന്‍ എന്ന പലചരക്കു കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ദമ്പതിമാരുടെ ജീവിതമാണ് പ്രമേയം.

മമ്മൂട്ടി തിരിച്ചുവരുന്നതെങ്ങനെ?

1940കളുടെ പശ്ചാത്തലത്തില്‍ അമല്‍ നീരദ് ഒരുക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിയ്ക്കുന്നത് യങ് സ്റ്റാര്‍ പൃഥ്വിരാജാണ്. പോക്കിരി രാജയുടെ വിജയം ആവര്‍ത്തിയ്ക്കാനെത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തെക്കുറിച്ച് പലവിധ അഭ്യൂഹങ്ങള്‍ പരന്നിരിയ്ക്കുന്നത്. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു ബോളിവുഡ് സുന്ദരിയായിരിക്കും നായികയെന്നും കേള്‍ക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam