»   » വിശ്രമിക്കാനായി മമ്മൂട്ടി ദക്ഷിണാഫ്രിക്കയ്ക്ക്

വിശ്രമിക്കാനായി മമ്മൂട്ടി ദക്ഷിണാഫ്രിക്കയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ച് മാസങ്ങളായി മമ്മൂട്ടി ആകെ തിരക്കിലായിരുന്നു. ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിലേയ്ക്ക് എന്ന രീതിയിലായിരുന്നു മമ്മൂട്ടിയുടെ ദിവസങ്ങള്‍. അടുത്തതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വിജയമാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ജര്‍മ്മനിയിലും കോട്ടയത്തും ദുബയിലുമെല്ലാമായിരുന്നുമാത്തുക്കുട്ടിയുടെ ഷൂട്ടിങ്.

ഇനി അധികം വൈകാതെ മമ്മൂട്ടി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പുറപ്പെടുകയാണ്. തിരക്കുകളില്‍നിന്നൊഴിഞ്ഞ് അല്‍പം വിശ്രമിക്കാനാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ജൊഹനാസ്ബര്‍ഗിലേയ്ക്ക് പോകുന്നതെന്നാണ് അറിയുന്നത്. മാത്തുക്കിയുടെ ദുബയിലെ ഷൂട്ടിങ് കഴിഞ്ഞിട്ട് മമ്മൂട്ടി നാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടില്ല. അവിടെനിന്നുതന്നെ ദക്ഷിണാഫ്രിക്കയിലേയ്ക്ക് പറക്കുകയാണ്. വേക്കേഷന്‍ കഴിഞ്ഞ് ജൂണ്‍ 14നാണ് മമ്മൂട്ടി തിരിച്ചെത്തുക.

ജൂണ്‍ പതിനഞ്ചിന് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ അദ്ദേഹം ജോയിന്‍ ചെയ്യും. എല്ലാവര്‍ഷവും മമ്മൂട്ടി വേനല്‍ക്കാലത്ത് കുടുംബത്തിനൊപ്പം ഒരു വിദേശയാത്ര നടത്താറുണ്ട്. ഇത്തവണ നേരത്തേ ഈ യാത്ര പ്ലാന്‍ ചെയ്‌തെങ്കിലും സ്വന്തം തിരക്കുകളും മകന്‍ ദുല്‍ഖറിന്റെ തിരക്കും കാരണം കുടുംബസമേതമുള്ള യാത്ര നടന്നില്ല. തുടര്‍ന്നാണ് സുല്‍ഫത്തിനെയും കൊണ്ട് ജൊഹനാസ്ബര്‍ഗിലേയ്ക്ക് പോകാന്‍ താരം തീരുമാനിച്ചത്.

ഇതിനിടെ മമ്മൂട്ടി തമിഴില്‍ കമല്‍ ഹാസനൊപ്പം ലിങ്കുസ്വാമി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും, തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ ഒരുക്കുന്ന മലയാളം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാര്‍ത്തകള്‍ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.

English summary
Megastar has decided to take a 10-day break from all the shooting this month, he going to South Africa to celebrate vecation, .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam