»   » രാജ സൊല്‍വത് താന്‍ സെയ്‌വ ..സെയ്‌വതു മട്ടും താ സൊല്‍വ.... രാജ വീണ്ടുമെത്തുന്നു

രാജ സൊല്‍വത് താന്‍ സെയ്‌വ ..സെയ്‌വതു മട്ടും താ സൊല്‍വ.... രാജ വീണ്ടുമെത്തുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയായ പോക്കിരി രാജയിലെ രാജ വീണ്ടുമെത്തുന്നു. തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ രാജ വീണ്ടുമെത്തുമെന്നുള്ള വാര്‍ത്ത സംവിധായകന്‍ വൈശാഖ് തന്നെയാണ് പുറത്ത് വിട്ടിട്ടുള്ളത്. പുതുവത്സര ആശംസകളടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനവും വൈശാഖ് നടത്തിയിരിക്കുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വൈശാഖ്, ടോമിച്ചന്‍ മുളകുപാടം, ഉദയ് കൃഷ്ണ എന്നിവര്‍ ഇത്തവണ ഒരുമിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ്. പോക്കിരി രാജയിലെ മമ്മൂട്ടിയുടെ രാജയാണ് പുതിയ ചിത്രത്തിലെയും പ്രധാന കഥാപാത്രം. രാജാ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പോക്കിരിരാജയുടെ തുടര്‍ച്ചയാണോ??

രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് സിനിമയുടെ തുടര്‍ച്ചയല്ലെന്നാണ് സംവിധായകനായ വൈശാഖ് അറിയിച്ചിട്ടുള്ളത്. കഥയും കഥാപശ്ചാത്തലവും ആഖ്യാന രീതിയും തികച്ചും പുതിയതാണ്. കൂടുതല്‍ ചടുലവും സാങ്കേതിക മികവും നിറഞ്ഞതാണ് രാജാ2 എന്നും വൈശാഖ് അറിയിച്ചു.

മെഗാസ്റ്റാറിനൊപ്പം വീണ്ടും

ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടിയുമായി ഒരു ചിത്രം ചെയ്യാന്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ പറയുന്നു.

മമ്മൂട്ടി പറഞ്ഞത്

എത്ര ലേറ്റായാലും സാരമില്ല പക്ഷേ നമ്മള്‍ ഒരുമിക്കുന്ന അടുത്ത ചിത്രം ബോക്‌സോഫീസില്‍ ഹിറ്റാവണമെന്നാണ് മമ്മൂട്ടി വൈശാകിനോട് പറഞ്ഞിട്ടുള്ളത്. ആ പ്രതീക്ഷ നില നിര്‍ത്തുന്ന തരത്തില്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തിയാണ് ഈ ചിത്രം ചെയ്യുന്നതെന്നും സംവിധായകന്‍ അറിയിച്ചു.

മാസ്സ് സിനിമ

ആക്ഷനും മാസ്സ് സീനുകളുമുള്ള സിനിമ തന്നെയാണ് രാജാ2. സമ്പൂര്‍ണ്ണ ഫാമിലി എന്റര്‍ടെയിനര്‍ തന്നെയാണ്. മമ്മൂക്കയില്‍ നിന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെല്ലാം ഈ ചിത്രത്തിലൂടെ ലഭിക്കുമെന്നും വൈശാഖ് വ്യക്തമാക്കി.

100 ദിവസത്തെ കോള്‍ഷീറ്റ്

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മമ്മൂട്ടിയുടെ 100 ദിവസത്തെ കോള്‍ഷീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരേ സമയം മൂന്നു ഭാഷകളില്‍

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേ സമയം ചിത്രീകരണം നടത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

English summary
Vysakh is a happy man after the success of Pulimurugan and there are reports doing the rounds that he is all set to team up with Mammootty, for his next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam