twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്രസിനിമകള്‍ക്ക് ലാലിനെ വേണ്ട മമ്മൂട്ടിയെ മതി?

    By Meera Balan
    |

    ചരിത്ര കഥകള്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ മിക്കപ്പോഴും നായകനാകുന്നത് മമ്മൂട്ടിയായിരിയ്ക്കും. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളില്‍ മോഹന്‍ലാലിനെക്കാളേറെ ഇത്തരം അവസരങ്ങള്‍ മമ്മൂട്ടിയെ തേടി വരുന്നത് എന്ത് കൊണ്ടാകാം. ഒരു പക്ഷേ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ അനുയോജ്യന്‍ മമ്മൂട്ടി തന്നെയായിരിയ്ക്കാം

    എന്തെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും സംവിധായകര്‍ മമ്മൂട്ടിയെ തെരഞ്ഞെടുക്കുന്നത്. ചോദ്യങ്ങള്‍ അനവധിയാണ്. തത്ക്കാലം ഇത്തരം സംശയങ്ങള്‍ക്ക് വിട നല്‍കാം. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ ഒട്ടേറെ ചരിത്ര സിനിമകള്‍ ഉണ്ട്. അത്തരം ചില ചിത്രങ്ങളിലേക്ക്

    മമ്മൂട്ടി

    ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?

    ഒട്ടേറെ ചരിത്ര സിനിമകളില്‍ നായകനായും പ്രതിനായകനായും സഹനടനായുമൊക്കെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ചരിത്ര സിനിമകളില്‍ മോഹന്‍ ലാലിന് ലഭിയ്ക്കുന്നതിനെക്കാള്‍ സ്വീകാര്യത മമ്മൂട്ടിയ്ക്ക് ലഭിയ്ക്കുന്നില്ലേ. മലയാളത്തിലിറങ്ങിയ ചരിത്ര സിനിമകളിലാണ് മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയ്ക്ക് മുന്‍തൂക്കം ലഭിയ്ക്കുന്നത്.

    1921

    ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?

    മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഐവി ശശി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു 1921. ടി ദാമോദരന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. ഉര്‍വശി, മധു, സുരേഷ് ഗോപി, മുകേഷ്, പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു. 1988 ലാണ് ചിത്രം പുറത്തിറങ്ങിയത്.

    ഒരു വടക്കന്‍ വീരഗാഥ

    ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?

    വടക്കന്‍ പാട്ടിലെ പ്രശസ്തമായ കഥയ്ക്ക് ദൃശ്യഭാഷ ചമയ്ക്കുകയായിരുന്നു ഒരു വടക്കന്‍ വീരഗാഥയിലൂടെ ഹരിഹരന്‍. ചലച്ചിത്രത്തിലൂടെ വടക്കന്‍ പാട്ടിന് വേറിട്ട ഭാഷ്യം ചമയ്ക്കുകയായിരുന്നു എംടി വാസുദേവന്‍ നായര്‍. കേന്ദ്ര കഥാപാത്രമായ ചന്തുവിനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. 1989 ലാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ബാലന്‍ കെ നായര്‍, മാധവി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മനോഹരമായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം

    കേരള വര്‍മ്മ പഴശ്ശിരാജ

    ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?

    കേരളത്തിന്റെ ചരിത്രത്തില്‍ നിന്ന് ഒരിയ്ക്കലും അടര്‍ത്തിമാറ്റാനാകാത്ത ഒരു ഏടാണ് പഴശ്ശിരാജ. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പഴശ്ശിരാജാവിന്റെ കഥയും വെള്ളിത്തിരയില്‍ എത്തി. എംടി-ഹരിഹരന്‍ കൂട്ടികെട്ടില്‍ പിറന്ന ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ പഴശ്ശിയെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു.2009 ലാണ് ചിത്രം പുറത്തിറങ്ങിയത്. 27 കോടി രൂപ ചെലവിട്ട് ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.

    യുഗപുരുഷന്‍

    ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?

    ശ്രീനാരായണ ഗുരുവിന്റെ കഥ പറഞ്ഞ യുഗപുരുഷന്‍ എന്ന കഥാപാത്രത്തിലും മമ്മൂട്ടി അഭിനയിച്ചു. 2010 ല്‍ പുറത്തിറങ്ങിയ ചിത്രം ആര്‍ സുകുമാരാനാണ് സംവിധാനം ചെയ്തത്.

    English summary
    Mammootty in historical films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X