ശ്യാമപ്രസാദിന്റെ ടാക്‌സിയില്‍ മമ്മൂട്ടി

ചിത്രത്തിലെ നായക കഥാപാത്രം മമ്മൂട്ടിയുടെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ശ്യാമപ്രസാദിനെ സംബന്ധിച്ചും ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ഒരേകടല്‍ തന്നെയായിരിക്കം. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിയ്ക്കുകയാണ്. ടാക്‌സിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ വീണ്ടും ഒന്നിയ്ക്കുന്നത്.
ഒരു സിനിമാ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാമപ്രസാദ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നകാര്യം വെളിപ്പെടുത്തിയത്. ഒരു റോഡ് മൂവിയായിരിക്കും ടാക്‌സിയെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ശ്യാമപ്രസാദ് പറഞ്ഞു. മറ്റൊരു ചിത്രത്തിന്റെ ചര്‍ച്ചകളും പുരോഗതിയിലാണെന്നും അത് കഴിഞ്ഞായിരിക്കും ടാക്‌സി തുടങ്ങുകയെന്നും ശ്യാമപ്രസാദ് പറഞ്ഞു.
അടുത്തതായി റിലീസ് ചെയ്യാന്‍ പോകുന്ന ശ്യാമപ്രസാദ് ചിത്രം ആര്‍ടിസ്റ്റാണ്. ഫഹദ് ഫാസില്‍ ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലീസിന് തയ്യാറായിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് എന്ന ചിത്രം സാധാരണ ശ്യാമപ്രസാദ് ചിത്രങ്ങളുടെ നിലവാരത്തിലേയ്ക്കുയര്‍ന്നിരുന്നില്ല. ആര്‍ടിസ്റ്റിലൂടെ ശ്യാമപ്രസാദ് തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications











