twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി എന്ന വിഗ്രഹത്തെ അടുത്ത് കാണുമ്പോഴാണ് ഭംഗി: രഞ്ജിത്ത് ശങ്കര്‍

    By Aswathi
    |

    മാനം മൂടിയിരിക്കുന്നു. മണിക്കൂര്‍ക്കള്‍ക്കകം ലോകമെമ്പാടും ഒരു വര്‍ഷം പെയ്തിറങ്ങും...മമ്മൂട്ടിയുടെ അഭിനയവര്‍ഷം. ഈ വര്‍ഷത്തിന് ഒരു സംവിധായകനുണ്ട്, രഞ്ജിത്ത് ശങ്കര്‍. പ്രേക്ഷകര്‍ വളരെ അധികം പ്രതീക്ഷിക്കുന്ന മമ്മൂട്ടിയുടെ വര്‍ഷം നാളെ (06-11-2014) തിയേറ്ററുകളിലെത്തും. അകലെ മാത്രം കണ്ടിരുന്ന മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ എല്ലാ സന്തോഷവും രഞ്ജിത്ത് ശങ്കറിനുണ്ട്.

    മമ്മൂട്ടിയെ കുറിച്ച് ചോദിച്ചുപ്പോള്‍, അദ്ദേഹത്തെ ഒരു വിഗ്രഹമായി താരതമ്യപ്പെടുത്തുകയായിരുന്നു സംവിധായകന്‍. ചില വിഗ്രഹങ്ങള്‍ അകലെ നിന്ന് നോക്കിയാല്‍ നല്ല ഭംഗിയും തേജസ്സുമുണ്ടാകും. എന്നാല്‍ അടുത്തുനിന്ന് നോക്കുമ്പോഴായിരിക്കും അതിന്റെ ചില വിരൂപതകള്‍ നമ്മുടെ ശ്രദ്ധയില്‍പെടുക. പക്ഷെ മമ്മൂട്ടി എന്ന വിഗ്രഹത്തെ അകലെ നിന്ന് കാണുന്നതിനെക്കാള്‍ ഭംഗി അടുത്ത് നിന്ന് കാണുമ്പോഴാണ്. സത്യത്തില്‍ ഒരു അത്ഭുതമാണ് അദ്ദേഹം- രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

    mammootty-ranjith-shankar

    വര്‍ഷത്തിന്റെ സംവിധാനം താന്‍ ശരിക്കും ആസ്വദിച്ചെന്നാണ് രഞ്ജിത്ത ശങ്കര്‍ പറയുന്നത്. അത്രയ്ക്ക് കഴിവുള്ള താരനിരയായിരുന്നു ചിത്രത്തിലേത്. മമ്മൂട്ടിയുടെ അഭിനയം മുറിഞ്ഞുപോകുമല്ലോ എന്നോര്‍ത്ത് പല സീനുകളിലും കട്ടുപോലും പറയാറില്ലായിരുന്നു. ഒടുവില്‍ മമ്മൂട്ടി തന്നെയായിരുന്നുവത്രെ കട്ട് പറഞ്ഞത്. ചിത്രത്തിന്റെ പാട്ടും ട്രെയിലറുമൊക്കെ വളരെ വ്യത്യസ്തമായാണ് ലോഞ്ച് ചെയ്തത്. അതൊക്കെ മമ്മൂട്ടിയുടെ ഐഡിയായിരുന്നുപോലും.

    വര്‍ഷത്തെ കുറിച്ചുള്ള അവകാശവാദങ്ങള്‍ ചോദിച്ചപ്പോള്‍ ഒട്ടുമാലോചിക്കാതെ പറഞ്ഞു, ഒരു അവകാശവാദവുമില്ല. ടിക്കറ്റെടുത്ത് പടം കാണുന്ന പ്രേക്ഷകന് ഒരിക്കലും തന്റെ പൈസ പോയി എന്നൊരു തോന്നലുണ്ടാവില്ല. ട്വിസ്റ്റുകളോ സസ്‌പെന്‍സോ ഒന്നുമുണ്ടാവില്ല. ആരെയും നിരാശപ്പെടുത്താത്ത ഒരു നല്ല ചിത്രം. അത് പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന ഉറച്ചവിശ്വാസമുണ്ട്- രഞ്ജിത്ത ശങ്കര്‍ പറഞ്ഞു.

    English summary
    Mammootty is like an idol said director Ranjith Sankar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X