»   » ആദ്യ കാഴ്ചയില്‍ ഗൗരവക്കാരനായി തോന്നാമെങ്കിലും അടിമുടി മാന്യനാണ് മമ്മൂട്ടിയെന്ന് ഹുമ ഖുറേഷി

ആദ്യ കാഴ്ചയില്‍ ഗൗരവക്കാരനായി തോന്നാമെങ്കിലും അടിമുടി മാന്യനാണ് മമ്മൂട്ടിയെന്ന് ഹുമ ഖുറേഷി

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനൊപ്പമൊക്കെ അഭിനയിച്ച പരിചയവുമായിട്ടാണ് ഹുമ ഖുറേഷി മലയാള സിനിമയില്‍ എത്തിയത്. വൈറ്റ് എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു.

മലയാളത്തിലെത്തി പരാജയപ്പെട്ട ബോളിവുഡ് നായികമാര്‍, ഇവരുടെ ശനിദശ മമ്മൂട്ടിയോ?

മമ്മൂട്ടി അടിമുടി മാന്യനായ മനുഷ്യനാണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഹുമ ഖുറേഷി പറയുകയുണ്ടായി. ആദ്യ കാഴ്ചയില്‍ ഗൗരവക്കാരനാണെന്ന് തോന്നാമെങ്കിലും തമാശ പറയുന്നയാളാണ് മമ്മൂക്ക.

മറക്കാന്‍ കഴിയാത്ത അനുഭവം

മമ്മൂക്കക്കൊപ്പം പ്രവര്‍ത്തിച്ചത് എന്റെ അഭിനയജീവിതത്തിലെ തന്നെ മറക്കാന്‍ കഴിയാത്ത സംഭവമായിരുന്നു. ആ തോന്നല്‍ ഒട്ടും തെറ്റിയില്ല.

മലയാള സിനിമ

മലയാളസിനിമയില്‍ നയികമാര്‍ക്കും പ്രാധാന്യമുണ്ടെന്ന് കേട്ടിരുന്നു. അത് സത്യമാണെന്ന് മനസ്സിലായി.

സ്‌ക്രീന്‍ കെമിസ്ട്രി

മമ്മൂക്കക്കൊപ്പം ഒട്ടുമിക്ക സീനുകളിലും അഭിനയിച്ചു. അദ്ദേഹത്തോടൊപ്പം നല്ല സ്‌ക്രീന്‍ കെമിസ്ട്രിയുണ്ടെന്ന് പലരും പറഞ്ഞു.

വിലമതിക്കാനാകാത്ത അനുഭവം

അടിമുടി മാന്യനായ മനുഷ്യനാണ് മമ്മൂട്ടി. അഭിനയത്തില്‍ ഒരിതിഹാസവും. അഭിനയത്തെ സീരിയസ്സായി കാണുന്ന എനിക്ക് മമ്മൂട്ടിയോടൊപ്പമുള്ള സിനിമ വിലമതിക്കാനാവാത്ത അനുഭവമായിരുന്നു.

ലാളിത്യമുള്ള മനുഷ്യന്‍

ആദ്യ കാഴ്ചയില്‍ ഗൗരവക്കാരനെന്ന് തോന്നിക്കുമെങ്കിലും തമാശകള്‍ പറയുന്ന, ലാളിത്യമുള്ളയാളാണ് മമ്മൂക്ക. എനിക്ക് സെറ്റില്‍ അപരിചിതത്വം തോന്നാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയുടെ അഭിമാനം

അമിതാഭ്ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, കമലഹാസന്‍ തുടങ്ങിയവര്‍ ഇന്ത്യന്‍സിനിമയുടെ തന്നെ അഭിമാനമാണ്. ഇത്രയും വര്‍ഷം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്നത് തന്നെയാണ് ഏറ്റവും വലിയ അത്ഭുതം. ഇനിയാര്‍ക്കും അതിന് കഴിയുമെന്നും തോന്നുന്നില്ല- ഹുമ പറഞ്ഞു

ഹുമ ഖുറേഷിയുടെ ഫോട്ടോസിനായി

English summary
Mammootty is totally decent person says Huma Qureshi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam