»   » ആടും മാസ്റ്റര്‍പീസും വിജയകരമായി മുന്നേറുന്നതിനിടയില്‍ മറ്റൊരു സന്തോഷവാര്‍ത്ത!

ആടും മാസ്റ്റര്‍പീസും വിജയകരമായി മുന്നേറുന്നതിനിടയില്‍ മറ്റൊരു സന്തോഷവാര്‍ത്ത!

Posted By:
Subscribe to Filmibeat Malayalam

ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കമിട്ടത് മമ്മൂട്ടിയായിരുന്നു. പിന്നാലെ തന്നെയായി യുവതാരങ്ങളുമെത്തി. ചിത്രങ്ങളെല്ലാം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജയസൂര്യ ചിത്രമായ ആട് 2 ഉം മാസ്റ്റര്‍പീസുമാണ് കലക്ഷനില്‍ മുന്നിലുള്ളത്. മികച്ച കലക്ഷന്‍ നേടി രണ്ട് ചിത്രങ്ങളും മുന്നേറുന്നതിനിടയിലാണ് ആരാധകരെത്തേടി മറ്റൊരു സന്തോഷവാര്‍ത്തയെത്തിയത്. അടുത്തതായി തിയേറ്ററുകളിലേക്കെത്താന്‍ പോവുന്ന ജയസൂര്യ ചിത്രത്തില്‍ അതിഥിയായി മമ്മൂട്ടിയും എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇരുതാരങ്ങളുടെയും ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

നവാഗതനായ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റൻ' ആണ് ജയസൂര്യയുടെ അടുത്ത റിലീസ്. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ  മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിയായി തന്നെയാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Mammootty, Jayasurya

പ്രശസ്ത ഫുട്ബോള്‍ താരം വിപി സത്യന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ക്യാപ്റ്റന്‍. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

English summary
Mammootty appearing as a guest in Jayasurya's Captain

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X