»   » മമ്മൂട്ടി ജോഷി ടീം വീണ്ടും തിരക്കഥ രഞ്ജന്‍

മമ്മൂട്ടി ജോഷി ടീം വീണ്ടും തിരക്കഥ രഞ്ജന്‍

Posted By:
Subscribe to Filmibeat Malayalam
Joshy-Mammootty
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിയ്ക്കുന്നു. രഞ്ജന്‍ പ്രമോദാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാല്‍ നായകനായ നരന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയ്ക്കുവേണ്ടി രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന തിരക്കഥയാണിത്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ആദ്യമായിട്ടാണ് മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നത്.

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. സെപ്റ്റംബറോടെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. ഒരു കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. അടുത്തിടെ രഞ്ജന്‍ സംവിധാനം ചെയ്ത സംഗീതപ്രധാന്യമുള്ള ചിത്രമായ റോസ് ഗിറ്റാറിനാല്‍ വലിയ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥ രചിച്ച് ചിത്രം ഹിറ്റാക്കി വലിയ തിരിച്ചുവരവിനുള്ള അവസരമായിട്ടായിരിക്കും രഞ്ജന്‍ ജോഷി-മമ്മൂട്ടി ചിത്രത്തെ കാണുന്നത്.

2008ല്‍ താരസംഘടനയായ അമ്മയ്ക്കുവേണ്ടിയെടുത്ത ട്വന്റിട്വന്റിയെന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജോഷിയും അവസാനമായി ഒന്നിച്ച്. ഈ ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോഷിയും ഒന്നിയ്ക്കുന്നുവെന്ന് പലവട്ടം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല.

മമ്മൂട്ടിയെ സൂപ്പര്‍താര പദവിയില്‍ എത്തുന്നതില്‍ ജോഷിയുടെ ചിത്രങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങളായിരുന്നു ജോഷി മലയാളത്തിന് സമ്മാനിച്ചവയില്‍ ഏറെയും. മമ്മൂട്ടിയെ നായകനാക്കിയെടുത്ത ദുബയ് എന്ന ചിത്രത്തിന്റെ പരാജയം ജോഷിയുടെ കരിയറിലെ വലിയ തിരിച്ചടിയായിരുന്നു. പിന്നീട് ദിലീപിനെ നായകനാക്കി റണ്‍വേയെന്ന ചിത്രമെടുത്താണ് ജോഷി തിരിച്ചുവരവ് നടത്തിയത്.

English summary
Super Star Mammootty and Super director Joshy to be together for their nex project which will be penned by Ranjan Pramod.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam