»   » മമ്മൂക്കയ്ക്ക് ഒരേ നിര്‍ബന്ധം, മടിയൊക്കെ തോന്നിയെങ്കിലും ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോ

മമ്മൂക്കയ്ക്ക് ഒരേ നിര്‍ബന്ധം, മടിയൊക്കെ തോന്നിയെങ്കിലും ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോ

By: ഗൗതം
Subscribe to Filmibeat Malayalam

കല്‍പന സിനിമയില്‍ എത്തിയതിന് ശേഷം രാജ്യത്തിനും അകത്തും പുറത്തുമായി ഒത്തിരി യാത്രകള്‍ പോയിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ക്ക് വേണ്ടിയും സിനിമാ ഷൂട്ടിങിന് വേണ്ടിയായിരിന്നു യാത്രകളൊക്കെയും. എന്നാല്‍ തന്റെ നാടിനേക്കാളും സൗന്ദര്യം മറ്റെവിടെയും താന്‍ കണ്ടിട്ടില്ലെന്ന് കല്‍പന പറയുമായിരുന്നു. നൊസ്റ്റാള്‍ജിയ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍പന തന്റെ യാത്രാ അനുഭവത്തെ കുറിച്ച് പറഞ്ഞത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം നടത്തിയ അമേരിക്കന്‍ ട്രിപ്പിനെ കുറിച്ചും കല്‍പന അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവിടെയെത്തിയപ്പോള്‍ മിയാമിയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കാണാണമെന്ന് മമ്മൂട്ടിയ്ക്ക് നിര്‍ബന്ധം. പോകാന്‍ നല്ല മടിയായിരുന്നു. പക്ഷേ ഉണ്ട ചോറിന് നന്ദി കാണിക്കണല്ലോ. അതാണല്ലോ വേണ്ടത്. കല്‍പന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.

അമേരിക്കയില്‍ എത്തിയപ്പോള്‍ എനിക്ക് ചോറ് വേണം

പിസയും ബര്‍ഗറുമൊക്കെ കഴിച്ച് മടുത്തിരിക്കുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ എനിക്ക് ചോറ് വേണമെന്ന് പറഞ്ഞ് ഞാന്‍ ബഹളം വച്ചു. സത്യത്തില്‍ മമ്മൂക്ക എന്നെ കളിയാക്കുമെന്ന് വിചാരിച്ചതാണ്. എന്നാല്‍ ഒരു ഏട്ടനെ പോലെ പുള്ളി അവിടെയുള്ള തന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ചോറും പുളിശേരിയും എത്തിച്ച് തന്നു. എവിടെ പോയാലും എനിക്ക് എന്റെ അമ്മയുണ്ടാക്കുന്ന ചോറും സാമ്പാറും വേണം.

മമ്മൂട്ടിയുടെ നിര്‍ബന്ധം, മടി തോന്നിയെങ്കിലും

അവിടെ എത്തിയ അന്ന് തന്നെ എല്ലാവര്‍ക്കും മിയാമിയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കണ്ടേ പറ്റു എന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധം. മടിയൊക്കെ തോന്നിയെങ്കിലും ഉണ്ട ചോറിനും പുളിശേരിക്കും നന്ദി വേണമല്ലോ. എല്ലാവര്‍ക്കുമൊപ്പം ഞാനും ഇറങ്ങി. പക്ഷേ പോയില്ലായിരുന്നുവെങ്കില്‍ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നി.

ഒത്തിരി കാണാനുണ്ട്

ഒരു സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാം അവിടെയുണ്ടായിരുന്നു. ക്ലൈമാക്‌സില്‍ കാര്‍ കൊക്കയിലേക്ക് വീഴുന്ന രംഗമൊക്കെ നേരിട്ട് കണ്ടു. പിന്നെ കിഗ് കോംഗ് സ്‌കള്‍ ഐലന്റിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അതാ നില്‍ക്കുന്നു. സാക്ഷാത് കിഗ് കോംഗിന്റെ ഭീമാകാരമായ ഒരു ശില്പം. പറഞ്ഞാല്‍ തീരാത്ത കാഴ്ചകളായിരുന്നു അവിടെ.

ജീവിതത്തിലെ ആദ്യ ദീര്‍ഘയാത്ര

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക്. അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ദീര്‍ഘയാത്ര. ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന യാത്രയും അതാണ്.

English summary
Mammootty, Kalpana American trip.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam