»   » മമ്മൂട്ടിയുടെ കർണൻ ഉപേക്ഷിച്ചിട്ടില്ല, പൃഥ്വിരാജിനും മുമ്പേ എത്തും? പ്രഖ്യാപനം മമ്മൂട്ടി നേരിട്ട്?

മമ്മൂട്ടിയുടെ കർണൻ ഉപേക്ഷിച്ചിട്ടില്ല, പൃഥ്വിരാജിനും മുമ്പേ എത്തും? പ്രഖ്യാപനം മമ്മൂട്ടി നേരിട്ട്?

Posted By:
Subscribe to Filmibeat Malayalam
പൃഥ്വിരാജോ മമ്മൂട്ടിയോ, ആരുടെ കർണൻ ആദ്യമെത്തും? | filmibeat Malayalam

അഞ്ചോളം ചിത്രങ്ങള്‍ റിലീസിന് തയാറെടുക്കുന്നത് കൂടാതെ ഒരു ഡസനോളം ചിത്രങ്ങളാണ് നിലവില്‍ മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ബിഗ് ബജറ്റ് ചിത്രങ്ങളും ഉള്‍പ്പെടുന്നു. കര്‍ണനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന മമ്മൂട്ടി ചിത്ര നേരത്തെ പ്ലാന്‍ ചെയ്തിരുന്നെങ്കിലും ഇതേ പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സിനിമ പ്രഖ്യാപിച്ചത്.

എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും, മാസ്റ്റർപീസ് ഒരുങ്ങുന്നത് മമ്മൂട്ടിയുടെ കരിയറിലെ വമ്പന്‍ റിലീസിന്?

മമ്മൂട്ടിയുടെ ഫൈറ്റിനെ കളിയാക്കിയ പ്രേക്ഷകന് ഉണ്ണി മുകുന്ദന്റെ പവര്‍ പാക്ക് മറുപടി!

പിന്നീട് പൃഥ്വിരാജിന്റെ കര്‍ണനേക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും മമ്മൂട്ടിയുടെ കര്‍ണനേക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍.

പേര് മാറ്റി

പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ പ്രഖ്യാപിച്ചിതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ ഒരുക്കുന്നുണ്ടെന്നും തിരക്കഥ നേരത്തെ പൂര്‍ത്തിയായതാണെന്നും കാണിച്ച് പി ശ്രീകുമാര്‍ രംഗത്ത് എത്തിയത്. കര്‍ണന്‍ എന്ന പേരില്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടതിനാല്‍ മമ്മൂട്ടി ചിത്രത്തിന്റെ പേര് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

സംവിധാനം മധുപാല്‍

മമ്മൂട്ടിയെ നായകനാക്കി പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കിയ കര്‍ണന്‍ സംവിധാനം ചെയ്യുന്നത് മധുപാല്‍ ആണ്. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടെയാണ് ഇത്. മമ്മൂട്ടി കര്‍ണനാകുന്ന ചിത്രത്തിന് ധര്‍മ്മ ക്ഷേത്ര എന്നാണ് പേരിട്ടിരിക്കുന്നത്.

പ്രഖ്യാപനം മമ്മൂട്ടി

ചിത്രത്തേക്കുറിച്ച് മമ്മൂട്ടി പ്രഖ്യാപിക്കുമെന്ന് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ പറഞ്ഞു. 2018 ജനുവരിയോടെ ചിത്രത്തേക്കുറിച്ചുള്ള പ്രതികരണം ഉണ്ടാകുനമെന്നാണ് പ്രതീക്ഷിക്കുന്നത്. വമ്പന്‍മാര്‍ അണിനിരക്കുന്ന ചിത്രത്തേക്കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ കര്‍ണന്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. 50 കോടി ബജറ്റില്‍ പ്രഖ്യാപിച്ച ചിത്രം ഉപ്പോള്‍ ഒരുങ്ങുന്നത് 300 കോടി ബജറ്റിലാണ്. ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാര്‍

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചു. അതിന് തൊട്ടുപിന്നാലെ ആഗസ്റ്റ് സിനിമ മമ്മൂട്ടിയുടെ കുഞ്ഞാലി മരയക്കാറിന്റെ പോസ്റ്ററും പുറത്തിറക്കി.

English summary
Mammootty's Karnan not dropped, says P Sreekumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam