»   » പ്രിയദര്‍ശന്‍റെ അന്ത്യശാസനം ഏറ്റു, മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിന് തുടക്കം, ജാക്കിച്ചാന്‍ എത്തുമോ?

പ്രിയദര്‍ശന്‍റെ അന്ത്യശാസനം ഏറ്റു, മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിന് തുടക്കം, ജാക്കിച്ചാന്‍ എത്തുമോ?

Posted By:
Subscribe to Filmibeat Malayalam

കേരളപ്പിറവി ദിനത്തിലായിരുന്നു തന്റെ മനസ്സിലുള്ള ചരിത്രസിനിമയെക്കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയത്. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ നാലാമന്‍ ഒരുക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാജി നടേശനായിരുന്നു ഇക്കാര്യം അറിയിച്ചത്.

അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞത് കടുത്തുപോയി, കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു!

ഈ താരത്തെ വെച്ച് ഡാന്‍സ് ചെയ്യിപ്പിക്കണം.. പ്രസന്ന മാസ്റ്ററുടെ ആഗ്രഹം.. ആരാണ് ആ താരം?

പോര്‍ച്ചുഗീസ് പടയില്‍ നിന്നും തീരം സംരക്ഷിക്കുന്നതിനെത്തിയ കുഞ്ഞാലിമരക്കാര്‍ നാലാമന്റെ കഥ തന്നെയാണ് സന്തോഷ് ശിവനും പറയുന്നത്. ഇതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി പ്രിയദര്‍ശന്‍ രംഗത്ത് വന്നത്. എട്ട് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ പ്രൊജക്ടുമായി മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

വിവാദങ്ങളോടെ തുടക്കം

മൂന്ന് വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. അമല്‍നീരദ് സംവിധാനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീടെന്തുകൊണ്ടോ അത് നടക്കാതെ പോയി. കേരളപ്പിറവി ദിനത്തിലാണ് വീണ്ടും ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. അതും പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി ഷാജി നടേശന്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

സൂപ്പര്‍താരങ്ങളെ നായകന്‍മാരാക്കിയുള്ള പ്രഖ്യാപനം

ഇതിഹാസ പുരുഷന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും നായകനായി എത്തിയാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഒരേ കഥാപാത്രമായി രണ്ട് സൂപ്പര്‍ താരങ്ങള്‍ രണ്ട് സിനിമയുമായി വരുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് പ്രിയദര്‍ശന്റേത്. അത്തരത്തിലുള്ള പ്രവണത സിനിമയെ തകര്‍ക്കാനെ ഉപകരിക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എട്ട് മാസത്തെ സമയം

മുന്‍പ് കുഞ്ഞാലിമരക്കാര്‍ സിനിമ ചെയ്യുന്നതിന് ശ്രമിച്ചപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുന്നുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും അതേ സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. എട്ട് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

മമ്മൂട്ടി നായകനായെത്തുന്ന കുഞ്ഞാലിമരക്കാറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. ഒന്നരവര്‍ഷമെടുത്താണ് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

ജാക്കിച്ചാന്‍ എത്തുന്നുവെന്ന് പ്രചാരണം

കുഞ്ഞാലിമരക്കാറില്‍ മമ്മൂട്ടിക്കൊപ്പം ജാക്കി ചാനും എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സന്തോഷ് ശിവന്‍ ജാക്കി ചാനുമായി ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മറ്റൊരു ചൈനീസ് താരം

ജാക്കി ചാന്‍ വിസമ്മതിച്ചാല്‍ മമ്മൂട്ടിക്കൊപ്പം മറ്റൊരു ചൈനീസ് താരം ഈ ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ നിന്നും മൂന്ന് താരങ്ങളാണ് ഈ ചിത്രത്തില്‍ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

താരസമ്പുഷ്ടം

മലയാളത്തിന് പുറമെ ജാപ്പനീസ്, ജര്‍മ്മന്‍ ഭാഷകളിലും കുഞ്ഞാലിമരക്കാര്‍ എത്തുമെന്നും പ്രചരിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, സിംഹള ഭാഷകളിലുള്ള താരങ്ങളും ചിത്രത്തിന്‍രെ ഭാഗമാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Mammootty's Kunjalimarakkar postproduction started.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam