»   » ഒരിയ്ക്കല്‍ കൂടി പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം..

ഒരിയ്ക്കല്‍ കൂടി പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം..

Posted By:
Subscribe to Filmibeat Malayalam
No 20 Madras Mail
മലയാളി ഒരേ മനസ്സോടെ നെഞ്ചിലേറ്റി ഒരുഗാനം 22 വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി വരുന്നു. പ്രേക്ഷകര്‍ ആഘോഷതിമിര്‍പ്പോടെ സ്വീകരിച്ച സിനിമകളിലൊന്നായ നമ്പര്‍ 20 മദ്രാസ് മെയില്‍ ആ ഹിറ്റ് ഗാനം ഒരിയ്ക്കല്‍ കൂടി വരികയാണ്. പുതിയ രൂപഭാവങ്ങളോടെ...

പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം പവന്‍ അത്രയും...മലയാളിയുടെ ചുണ്ടിലിന്നും തത്തിക്കളിയ്ക്കുന്ന ഈ ഗാനം എം. ജി ശ്രീകുമാറിന്റെ സംഗീത സംവിധാനത്തിലാണ് വീണ്ടും ജീവന്‍ വെയ്ക്കുന്നത്. എംജി തന്നെയാണ് ഗാനം പാടുന്നതും.

സജി സുരേന്ദ്രന്‍- കൃഷ്ണപൂജപ്പുര ടീം ഒരുക്കുന്ന ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവയിലൂടെയാണ്് ഈ അടിപൊളി ഗാനം വീണ്ടും പ്രേക്ഷകരെ തേടിയെത്തുന്നത്. ഇതുള്‍പ്പെടെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

മോഹന്‍ലാലും മമ്മൂട്ടിയും സുചിത്രയും ജഗദീഷും മണിയന്‍ പിള്ളയുമൊക്കെ തകര്‍ത്തഭിനയിച്ച ഗാനത്തിന്
ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് അന്ന് ഈണം പകര്‍ന്നത്. ജോഷിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍.

ഒറിജനല്‍ ഗാനത്തോട് നീതി പുലര്‍ത്തിക്കൊണ്ടാണ് എംജി ശ്രീകുമാര്‍ ഗാനം റീമേക്ക് ചെയ്തിരിയ്ക്കുന്നത്. ശ്രീകുമാറിനൊപ്പം കോറസ് ഗായകരും അന്ന് ഈ ഗാനത്തില്‍ പാടിയിരുന്നു.

English summary
The famous song from actors Mammootty-Mohanla movie 'Pichakappokavukalkumappuram' from the film No. 20 Madras Mail will be remade for Husband in Goa directed by Saji Surendran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X