»   » ജയറാമിന്റെ ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം മമ്മൂട്ടി പ്രകാശനം ചെയ്തു

ജയറാമിന്റെ ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം മമ്മൂട്ടി പ്രകാശനം ചെയ്തു

Posted By:
Subscribe to Filmibeat Malayalam

ജയറാമിന്റെ ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം എന്ന പുസ്തകം മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ഇന്ന് (ഒക്ടോബര്‍ 30) കൊച്ചിയില്‍ വച്ചാണ് പ്രകാശന ചടങ്ങ് നടന്നത്. മലയാള മനോരമയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കുട്ടിക്കാലത്ത് അച്ഛനും മുത്തശ്ശനും പറഞ്ഞു കേട്ട, എന്റെ മക്കള്‍ക്ക് ഞാന്‍ പറഞ്ഞു കൊടുത്ത കുറേ രസകരമായ ആനക്കഥകളാണ് ഈ പുസ്തകം എന്ന് ജയറാം പറയുന്നു. ഈ പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിക്കുമ്പോള്‍ അതിന് നിങ്ങളെ ചിരിപ്പിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞാല്‍ അത് മാത്രം മതി തനിക്കെന്നും ജയറാം പറഞ്ഞു.

jayaram-mammootty

ജയറാമിന് ആനകളോടുള്ള കമ്പം രഹസ്യമല്ല. കണ്ണന്‍ എന്ന് പേരുള്ള ഒരു ആനയും ജയറാമിനുണ്ടായിരുന്നു. ആനകളോടെന്ന പോലെ ജയറാമിന്റെ ചെണ്ടപ്രേമയും മലയാളികള്‍ക്കറിയാവുന്നതാണ്.

ഒത്തിരി ചിത്രങ്ങളില്‍ ജയറാം ആനക്കാരനായും ചെണ്ടക്കാരനുമായി എത്തിയിട്ടുണ്ട്. പട്ടാഭിഷേകം, ആനച്ചന്തം, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ സിനിമകള്‍ ജയറാമിന്റെ ആന ചിത്രങ്ങള്‍ക്ക് ഉദാഹരണമാണ്.

English summary
Actor Mammootty launch Jayaram's book titled Aalkoottathil Aanapokkam in Kochi today. The book will have tales that Jayaram has heard of elephants and also his experience with pachyderms.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam