»   » ആദ്യ ചിത്രത്തിലെ നായകന്‍, തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മമ്മൂട്ടിയെ വീണ്ടും വിളിക്കുന്നു

ആദ്യ ചിത്രത്തിലെ നായകന്‍, തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മമ്മൂട്ടിയെ വീണ്ടും വിളിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

തമിഴ് ചിത്രം പേരന്‍പിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. അതിനിടെയിതാ മമ്മൂട്ടിയെ മറ്റൊരു തമിഴ് ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലിംഗുസ്വാമിയുടെ ചിത്രത്തിലേക്കാണ് മമ്മൂട്ടിയെ ക്ഷണിച്ചിരിക്കുന്നത്.

സുരാജ് മമ്മൂട്ടിയുടെ സ്‌കൂട്ടിയുടെ പിറകില്‍ കയറി ഇരുന്നു, ഈ യാത്ര തമിഴ്‌നാട്ടിലേക്ക്!!

ലിംഗുസ്വാമിയുടെ ആദ്യ ചിത്രമായ ആനന്ദത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. സ്‌നേഹ, മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും ലിംഗുസ്വാമിയും തമ്മില്‍ കൂടികാഴ്ച നടത്തിയിട്ടുണ്ട്. കഥ കേട്ടിട്ട് മമ്മൂട്ടി സമ്മതം അറിയിച്ചതായും കേള്‍ക്കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

ആദ്യ ചിത്രത്തിലെ നായകന്‍, തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മമ്മൂട്ടിയെ വീണ്ടും വിളിക്കുന്നു

ആനന്ദം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ലിംഗുസ്വാമിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ആദ്യ ചിത്രത്തിലെ നായകന്‍, തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മമ്മൂട്ടിയെ വീണ്ടും വിളിക്കുന്നു

റാം സംവിധാനം ചെയ്യുന്ന പേരന്‍പിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആദ്യ ചിത്രത്തിലെ നായകന്‍, തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മമ്മൂട്ടിയെ വീണ്ടും വിളിക്കുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്നത്. കഥയിലെ പുതുമയാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

ആദ്യ ചിത്രത്തിലെ നായകന്‍, തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മമ്മൂട്ടിയെ വീണ്ടും വിളിക്കുന്നു

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് മമ്മൂട്ടി പേരമ്പിന്റെ ലൊക്കേഷനില്‍ എത്തിയത്.

English summary
Mammootty Linguswamy team up with again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam