»   » മമ്മൂട്ടിയാണ് എന്റെ മലയാളം അരങ്ങേറ്റം എളുപ്പമാക്കിയത് എന്ന് കുനല്‍ കപൂര്‍, മമ്മൂട്ടി എന്ത് ചെയ്തു?

മമ്മൂട്ടിയാണ് എന്റെ മലയാളം അരങ്ങേറ്റം എളുപ്പമാക്കിയത് എന്ന് കുനല്‍ കപൂര്‍, മമ്മൂട്ടി എന്ത് ചെയ്തു?

By: Rohini
Subscribe to Filmibeat Malayalam

റിലീസിന് മുന്നേ തന്നെ ജയരാജിന്റെ വീരം പ്രേക്ഷക ശ്രദ്ധയും പ്രീതിയും പിടിച്ചുപറ്റിക്കഴിഞ്ഞു. പുലിമുരുകന്‍ സൃഷ്ടിച്ച കലക്ഷന്‍ റെക്കോഡുകളെല്ലാം 35 കോടി ചെലവില്‍ നിര്‍മിച്ച വീരം തിരുത്തിയെഴുതും എന്നൊക്കെയാണ് വിലയിരുത്തലുകള്‍.

ഈ ചന്തു ശരിയ്ക്കും ചതിയനാണോ... മോഹന്‍ലാലിനെയും വേണ്ടി വന്നാല്‍ മമ്മൂട്ടിയെയും തോത്പിക്കുമോ?


വടക്കന്‍പാട്ടിലെ ചന്തുചേകവര്‍ക്ക് പുനര്‍ജന്മം നല്‍കുന്ന ചിത്രത്തില്‍ ചന്തുവായി എത്തുന്നത് ബോളിവുഡ് താരം കുനല്‍ കപൂറാണ്. കുനലിന്റെ ആദ്യ മലയാള സിനിമയാണ് വീരം. തന്റെ മലയാള സിനിമാ അരങ്ങേറ്റം എളുപ്പമാക്കിയത് മമ്മൂട്ടിയാണെന്ന് കുനല്‍ പറയുന്നു.


ചന്തുവിന് കിട്ടുന്ന സ്വീകരണം

റിലീസിന് മുന്‍പേ തന്നെ തനിയ്ക്കും തന്റെ കഥാപാത്രത്തിനും ഇത്രയും വലിയ സ്വീകരണം ലഭിയ്ക്കാന്‍കാരണം മമ്മൂട്ടിയാണെന്നാണ് കുനല്‍ പറഞ്ഞത്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലുള്ളത്. അതാണ് എന്റെ മലയാളം അരങ്ങേറ്റം ഇത്രയും എളുപ്പമാക്കിയത്.


വടക്കന്‍ വീരഗാഥ കണ്ടില്ല

എന്നാല്‍ താന്‍ ഇതുവരെ മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഒരു വടക്കന്‍ വീരഗാഥ കണ്ടിട്ടില്ല എന്ന് കുനല്‍ പറയുന്നു. സിനിമ കണ്ടാല്‍ ഞാന്‍ മമ്മൂട്ടി സാറിനെ അനുകരിയ്ക്കാന്‍ ശ്രമിച്ചുപോകും. വീരം റിലീസ് ചെയ്ത ഉടനെ വടക്കന്‍ വീരഗാഥ കാണും എന്നും നടന്‍ പറഞ്ഞു.


ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു

വളരെ ഏറെ ആകാംക്ഷയോടെയാണ് ഞാന്‍ വീരത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുന്നത്. പ്രേക്ഷകര്‍ ചന്തുചേകവര്‍ എന്ന കഥാപാത്രത്തെ എങ്ങിനെ സ്വീകരിയ്ക്കും എന്നതില്‍ ഒരു ഐഡിയയും ഇല്ല എന്ന് കുനല്‍ കപൂര്‍ പറയുന്നു.


ബോളിവുഡിന്റെ പ്രശംസ

ചിത്രത്തിന്റെ ട്രെയിലറും മറ്റും കണ്ട് സംവിധായകന്‍ കരണ്‍ ജോഹറും നടന്‍ ഹൃത്വിക് റോഷനും കുനലിനെ പ്രശംസിച്ചിരുന്നു. അതൊരു പ്രത്യേക സന്തോഷമായിരുന്നു എന്നാണ് കുനല്‍ പറയുന്നത്. എന്നെ ഇത്തരം ഒരു വേഷത്തില്‍ ബോളിവുഡില്‍ ആരും തന്നെ പ്രതീക്ഷിച്ചു കാണില്ലെന്ന് നടന്‍ പറയുന്നു


English summary
Actor Kunal Kapoor is on cloud nine these days as his look as Chandu Chekavar in his Mollywood debut Veeram has been receiving wide appreciation even before its release. Kunal says that he is grateful to Mammootty for immortalising the character of Chandu through his national-award winning film, Oru Vadakkan Veeragatha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam