For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമ്മൾ ഒരേ പ്രായക്കാരാണ്, ഇവിടെയുള്ളവർ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്, നിക്കിനോട് മമ്മൂട്ടി

  |

  വർഷങ്ങൾ എത്ര കടന്നാലും മാമ്മൂക്കയ്ക്ക് അന്നും ഇന്നും ചെറുപ്പം തന്നെ. ഒരേ ചിത്രങ്ങൾ കഴിയുന്തോറും താരത്തിന്റെ ലുക്കും ചെറുപ്പവും കൂടി വരുന്നതല്ലാതെ അത് കുറയുന്നില്ല. എല്ലാവരും അമ്പരപ്പോടെ നോക്കുന്നതാണ് മെഗാസ്റ്റാറിന്റെ സൗന്ദര്യ രഹസ്യം. താരത്തിന്റെ ചെറുപ്പത്തെ ട്രോളി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അവരുടെ കമന്റുകളെ താരം ചിരിച്ചു കൊണ്ടാണ് നേരിടുന്നത്. ഇതൊക്കെ എന്ത്? എന്ന മട്ടിലാണ് മമ്മൂക്കയുടെ പ്രതികരണം.

  28 വർഷം വേണ്ടി വന്നു കുഞ്ഞച്ചന് മടങ്ങി വരാൻ, വൈകിയതിൽ ഒരു കാരണമുണ്ട്, തിരക്കഥാകൃത്ത് പറയുന്നതിങ്ങനെ

  മെഗാസ്റ്റാറിന്റെ സിനിമകൾ ഹിറ്റാകുന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വിഷയം അദ്ദേഹത്തിന്റെ ചെറുപ്പത്തെ കുറിച്ചു ഗെറ്റപ്പിനെ കുറിച്ചുമാണ്. ഇപ്പേൾ വീണ്ടും താരത്തിന്റെ പ്രായം ചർച്ചയാവുകയാണ്. ഇത്തവണ മമ്മൂട്ടി തന്നെയാണ് തുടക്കമിട്ടിരിക്കുന്നത്.

  സംസാരിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല, വീടിന്റെ ടെറസിലായിരുന്നു വിവാഹം, വെളിപ്പെടുത്തലുമായി നടൻ

  സമപ്രായക്കാർ

  സമപ്രായക്കാർ

  ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ സ്വീകരിക്കാനായി മമ്മൂട്ടി അവിടെ എത്തിയത്. ചെറുപ്പക്കാരനാണെന്ന നടനെന്ന നിലയിലാണ് ഉട്ട് മമ്മൂക്കയോട് സംസാരിച്ചത്. എന്നാൽ ധാരണ മെഗാസ്റ്റാർ തന്നെയാണ് മാറ്റി കൊടുത്ത്. പരിചയപ്പെടലിനിടെയാണ് ഉട്ടിന്റെ പ്രായം താരം ആരാഞ്ഞത്. ശേഷമുള്ള മമ്മൂട്ടിയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.'' നമ്മൾക്ക് രണ്ടാൾക്കും ഒരേ പ്രായമാണ്. എന്നാൽ ഇവിടെയുള്ളവർ തന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണെന്നും മാമ്മൂക്ക നർമ്മത്തിൽ പറഞ്ഞു. മമ്മൂക്കയുടെ തമാശ ഉട്ടിന് നന്നേ അങ്ങു പിടിച്ചിരുന്നു. ശേഷം ചിത്രങ്ങൾ എടുത്തതിനു ശേഷമാണ് ഇവർ തമ്മിൽ പിരിഞ്ഞത്.

  നിക്കിനെ കുറിച്ച് മമ്മൂട്ടി പറ‍ഞ്ഞത്

  നിക്കിനെ കുറിച്ച് മമ്മൂട്ടി പറ‍ഞ്ഞത്

  കൊച്ചിയിലെ പിആർഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്കിനെ സ്വീകരിച്ചത്. കൂടാതെ അവിടെ കൂടിയ മാധ്യമ പ്രവർത്തകർക്ക് നിക്കിനെ പരിചയപ്പെടുത്തി കൊടുക്കാനും മമ്മൂക്ക മറന്നില്ല. വിയറ്റ്നാമിലെ ഭീകര അവസ്ഥയെ കുറിച്ച് ലോകത്തിനു തന്നെ വ്യക്തമായ ചിത്രം നൽകിയ വ്യക്തിയാണ് നിക്ക്. യുദ്ധത്തിന്റെ ഭീകരത വിളിച്ചു കാട്ടി, നഗ്നയായി റോഡിലൂടെ ഓടി വരുന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയത് നിക്ക് ആയിരുന്നു. ലോകത്തോടെ ഒരുപാടു കാര്യങ്ങൾ വിളിച്ചു പറയാൻ കഴിയുന്ന ആളാണ് നിക്കെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

  കേരളത്തിന്റെ അതിഥി

  കേരളത്തിന്റെ അതിഥി

  നിക്കിനെ കാണാൻ എല്ലാ തിരക്കുകളും മാറ്റി നിർത്തി താരം വരുകയായിരുന്നു. യുദ്ധം കൊടും പിരി കൊള്ളുമ്പോൾ തന്റെ ജീവൻ പോലും പണയം വെയ്ച്ച് പെൺകുട്ടിയുടെ ചിത്രമെടുത്ത ഇദ്ദേഹം ഇന്ന് കേരളത്തിന്റെ അതിഥിയാണെന്നും മമ്മൂട്ടി പറ‍ഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ കുറിച്ച് നിക്കിനും മികച്ച അഭിപ്രായമായിരുന്നു.ആദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നതെങ്കിലും വളരെ കാലത്തെ സുഹൃത്തുക്കളെ പോലെയായിരുന്നു ഇവരുടെ പെരുമാറ്റം. ശേഷം ഇവരോടൊപ്പം സമയം ചെലവഴിച്ചതിനു ശേഷമാണ് മമ്മൂട്ടി അവിടെ നിന്നു പോയത്.

  താരത്തിനോടൊപ്പം നിക്ക് ചുറ്റിയടിച്ചു

  താരത്തിനോടൊപ്പം നിക്ക് ചുറ്റിയടിച്ചു

  കേരളത്തിന്റെ വാണിജ്യ നഗരവും ചരിത്ര പ്രധാനവുമായ ഒരു നഗരമാണ് കൊച്ചി. മമ്മൂട്ടിയോടൊപ്പം കൊച്ചിയിലെ ഭംഗി ആവേളം ആസ്വദിച്ചിട്ടാണ് ഇവർ പിരിഞ്ഞത്. ഡാച്ചുകാർ നിർമ്മിച്ച വട്ടെഴുത്ത് ലിപിയിലെ കരാർ രേഖ, ടിപ്പു സുൽത്താന്റെ കൈയ്യൊപ്പുള്ള കരം രസീത്, അറബിക് ബൈബിൽ, സിറിയൻ ലിപിയിൽ എഴുതിയ ഗാർത്തോളജിക് രേഖ, കൊച്ചി രാജാവിന്റെ ഡയറി എന്നിവ ഇരുവരും കണ്ടു. ശേഷം മമ്മൂക്കയുടെ വക കമന്റായിരുന്നു ചിരിപടർത്തിയത്. താൻ ഈ നാട്ടുകാരനായിട്ടു പോലും ഈ രേഖകൾ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു മമ്മൂക്കയുടെ കമന്റ്. തുടർന്ന് കൊച്ചിയുടെ ബാക്കി സൗന്ദര്യം ആസ്വദിക്കാനായി ഉട്ടിനേയും, റൊയെയും താരം ഫോർട്ട് കൊച്ചിയിലേയ്ക്ക് യാത്രയാക്കുകയും ചെയ്തു.

  നിക്കിന്റെ ചിത്രം

  നിക്കിന്റെ ചിത്രം

  വിയറ്റാമിന്റെ യുദ്ധ ഭീകരതെ ഒറ്റ ചിത്രത്തിലൂടെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയതിയതിലൂടെയാണ് നിക്ക് ഉട്ടിനെ ലോകം അറിഞ്ഞത്. അതോടു കൂടി അദ്ദേഹം ലോക സമാധനത്തിന്റെ പ്രചാരകനാവുകയായിരുന്നു. കൂടാതെ അസോസിയേറ്റഡ് പ്രസിനു വേണ്ടി എടുത്ത ടെറർ ഓഫ് വാർ എന്ന ചിത്രം 1973 ൽ അദ്ദേഹത്തിന് പുലിറ്റ്സ്യർ എന്ന പുരസ്കാരം നേടി കൊടുത്തിരുന്നു.

  English summary
  mammootty meet famous photographer nick ut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X