»   » ബോക്‌സ് ഓഫീസില്‍ കൂട്ടപ്പൊരിച്ചില്‍

ബോക്‌സ് ഓഫീസില്‍ കൂട്ടപ്പൊരിച്ചില്‍

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും കാണാത്ത മലയാളസിനിമയുടെ പെരുമഴക്കാലം ക്രിസ്മസിനോട് കൂടി ക്‌ളൈമാക്‌സിലെത്തും രണ്ടു സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ് ക്രിസ്മസിനെത്തുന്നത്. മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രമായ കര്‍മ്മയോദ്ധയും മമ്മൂട്ടിയുടെ ജി.എസ് വിജയന്‍ ചിത്രം ബാവൂട്ടിയുടെ നാമത്തിലും.

ഈ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളൊന്നും ഹിറ്റിലേക്ക് കുതിച്ചിട്ടില്ലെങ്കിലും രഞ്ജിത് തിരക്കഥയില്‍ ജി.എസ്. വിജയനൊരുക്കുന്ന ബാവൂട്ടിയുടെ നാമത്തില്‍ ഒരു കുതിപ്പിനു വഴിവെക്കുമെന്നാണ് പ്രതീക്ഷ. കാവ്യമാധവനാണ് ചിത്രത്തില്‍ നായിക. മേജര്‍ രവിയുടെ പട്ടാളചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ് ഒരുങ്ങുന്ന കര്‍മ്മയോദ്ധ മോഹന്‍ലാലിന്റെ ഹിറ്റുകളുടെ ലിസ്‌റിലേക്കു ഒന്നുകൂടി ഈ വര്‍ഷം എഴുതി ചേര്‍ക്കുമെന്നാണ് അനുമാനം.

ദിലീപിന്റെ നാടോടിമന്നനും സൂപ്പര്‍ ചിത്രങ്ങളോട് മാറ്റുരയ്ക്കാന്‍ തിയറ്ററുകളിലുണ്ടാവാനാണിട. ബി. ഉണ്ണികൃഷ്ണന്റെ ഐ ലവ് മീ, വിനയന്റെ ത്രിഡി ചിത്രം ഡ്രാക്കുള എന്നിവയും ക്രിസ്മസ് അവധിക്കാലത്ത് പ്രേക്ഷകരെ തേടിയെത്തും. ആഷിക് അബുവിന്റെ ഡാ തടിയാ യും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കുശേഷം മലയാളസിനിമയിലുണ്ടായ കുതിപ്പ് ഇന്‍ഡസ്ട്രിയില്‍ വലിയ ചലനങ്ങളാണ്‌സൃഷ്ടിച്ചിരിക്കുന്നത്.പുതിയ നിര്‍മ്മാതാക്കള്‍ അധികം രംഗത്തുവന്നില്ലെങ്കിലും നവാഗതസംവിധായകര്‍ നിരവധിപേര്‍ രംഗത്തുവന്നവര്‍ഷമാണിത്.

നൂറ്റിപ്പത്തിലധികം സിനിമകള്‍ തിയറ്ററുകളിലെത്തികഴിഞ്ഞു. മള്‍ട്ടിപ്‌ളക്‌സുകളും വലിയ തിയറ്ററുകളും സിനിമകള്‍കൊണ്ട് ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. ഏറ്റവുമൊടുവില്‍ മദിരാശി, ഹൈഡ് ആന്റ് സീക്ക്, ചാപ്‌റ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്.

ഏകദേശം നൂറ്റിഇരുപതോളം ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പട്ട് രണ്ടായിരത്തിപന്ത്രണ്ട് ആഘോഷമാക്കുമ്പോള്‍ റിലീസ് സാദ്ധ്യമാവാതെ മുടങ്ങികിടക്കുന്നതും പാതിവഴിയില്‍ എത്തിനില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ഇരുപതോളം കാണും. തിയറ്ററുകള്‍ക്ക് ഉള്‍കൊള്ളാനാവാതെ സിനിമകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഭേദപ്പെട്ടസിനിമകള്‍ക്കെല്ലാം പ്രേക്ഷകര്‍ ക്യൂവിലുണ്ട് എന്നത് ശുഭോതര്‍ക്കമാണ്.

മൈ ബോസ്, ഇഡിയറ്റ്‌സ്, ചേട്ടായീസ്, 101 വെഡ്ഡിംഗ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനവിജയം നേടി മുന്നേറുമ്പോള്‍ റിക്കാര്‍ഡ് കളക്ഷന്‍ പിടിച്ചെടുത്ത് അന്യഭാഷാ സിനിമകളും ഇവിടെ വമ്പന്‍ സാദ്ധ്യത ഉറപ്പുവരുത്തുന്നു.

English summary
While Mammootty needs a desperate hit with Bavuttiyude Namathil, Mohanlal will be looking forward to carrying forward his winning streak with Karmayodha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam