»   » മമ്മൂട്ടിയും ലാലും നേര്‍വഴി കാട്ടി: പൃഥ്വി

മമ്മൂട്ടിയും ലാലും നേര്‍വഴി കാട്ടി: പൃഥ്വി

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. ബോളിവുഡില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും നടന്‍ ബാംഗ്ലൂരില്‍ പറഞ്ഞു. കല്യാണ്‍ സില്‍ക്ക്‌സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് പൃഥ്വിരാജ് ബാംഗ്ലൂരിലെത്തിയത്. കന്നഡയിലെ സൂപ്പര്‍താരം ശിവരാജ് കുമാറും ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.

ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ അയ്യയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പൃഥ്വി പറഞ്ഞു. റാണി മുഖര്‍ജി നായികയാവുന്ന ചിത്രത്തിന്റെ റിലീസ് അടുത്തമാസമാണ്. അയ്യക്കു പിന്നാലെ ബോളിവുഡില്‍ നിന്ന് തനിക്ക് കൂടുതല്‍ ഓഫറുകള്‍ വരുന്നുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് കരിയറില്‍ നല്ല ഉപദേശങ്ങള്‍ നല്‍കാറുണ്ട്. സിനിമ രംഗത്തെ മുന്നോട്ടു പോക്ക് എങ്ങനെ ആവണമെന്നും, നല്ല തിരകഥകള്‍ തിരഞ്ഞെടുക്കേണ്ടതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മമ്മൂട്ടി വിലപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്് പൃഥ്വിരാജ് വെളിപ്പെടുത്തി.

ഉടന്‍ റിലീസാവുന്ന മോളി ആന്റി റോക്‌സിനു പുറമേ, ജെ സി ഡാനിയേലിന്റെ ജീവിത കഥ പ്രമേയമാക്കി ചിത്രീകരിക്കുന്ന സെല്ലുലോയ്ഡിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന് പുറമെ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വി അഭിനയിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രവും നടന് ഏറെ പ്രതീക്ഷകള്‍ സമ്മാനിയ്ക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam