»   » മോഹന്‍ലാല്‍ ഭീമന്‍, മമ്മൂട്ടി ദുര്യോധനന്‍

മോഹന്‍ലാല്‍ ഭീമന്‍, മമ്മൂട്ടി ദുര്യോധനന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളസാഹിത്യത്തിലെ ഉജ്ജ്വലകൃതിയായ രണ്ടാമൂഴം ചലച്ചിത്രമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേതന്നെ വന്നതാണ്. ഇപ്പോള്‍ ഇക്കാര്യം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഏഴാമത്തെ വരവ് എന്ന ചിത്രത്തിന് ശേഷം എംടിയും ഹരിഹരനും രണ്ടാമൂഴത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് സൂചന.

ഭീമനായി മോഹന്‍ലാലാണ് അഭിനയിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ലാലിനൊപ്പം മമ്മൂട്ടിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയായിരിക്കും ദുര്യോധനനാവുകയെന്നും പാണ്ഡവരില്‍ ഒരാളുടെ വേഷത്തിലായിരിക്കും ഇന്ദ്രജിത്ത് അഭിനയിക്കുകയെന്നുമാണ് അറിയുന്നത്. താരനിരയുടെ കാര്യത്തില്‍ എംടിയും ഹരിഹരനും തീരുമാനത്തിലെത്തിക്കഴിഞ്ഞുവെന്നാണ് സൂചന.

Mammootty and Mohanlal

മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും വലിയ ചിത്രമായിരിക്കുമിതെന്നാണ് സൂചന. ഇന്ത്യയിലെയും വിദേശത്തെയും സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിന് പിന്നിലുണ്ടാകും. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയായിരിക്കും ശബ്ദലേഖനം നടത്തുകെയെന്നും കേള്‍ക്കുന്നു.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനം ആരംഭിച്ചേക്കും. ലാല്‍ ഭീമനെ അവതരിപ്പിക്കുമ്പോള്‍ വില്ലന്‍ ടച്ചുള്ള ദുര്യോധനനായിട്ടായിരിക്കും മമ്മൂട്ടി വരുന്നത്. അങ്ങനെ വന്നാല്‍ എണ്‍പതുകള്‍ക്കുശേഷം ലാലും മമ്മൂട്ടിയും നായകനും വില്ലനുമാകുന്ന ചിത്രമായിരിക്കുമിത്. മുമ്പ് ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടി നായകനും ലാല്‍ വില്ലനുമായി തിളങ്ങിയിട്ടുണ്ട്. ഭീമനും ദുര്യോധനനും തമ്മിലുള്ള ഗദായുദ്ധം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കുമത്രേ.

English summary
Mammootty and Mohanlal to act as Villain and Hero in Hariharan-MT team's Randamoozham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam