»   » രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും

രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇതു പൊതുവേ അത്ര നല്ല കാലമല്ല. വലിയ പ്രതീക്ഷകളുമായി എത്തുന്ന മിക്ക ചിത്രങ്ങളും പൊട്ടിത്തകരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പരാജയപ്പെടുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ മമ്മൂട്ടിയാണ് ഇപ്പോള്‍ മുന്നിലെങ്കിലും ലോക്പാല്‍, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളുടെ പരിതാപകരമായ അവസ്ഥയുമായി മോഹന്‍ലാലും ഇപ്പോള്‍ കൂടെയുണ്ട്.

എന്തായാലും ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ ഇവര്‍ രണ്ടുപേരും വീണ്ടും ഒരുമിക്കുന്നുവെന്നാണ് ചലച്ചിത്രലോകത്തുനിന്നുള്ള പുതിയ വാര്‍ത്ത. രണ്ടുപേരുമുള്‍പ്പെടുന്ന വമ്പന്‍ചിത്രത്തിന് ഇപ്പോഴത്തെ അവസ്ഥയെ മറികടക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണത്രേ മറ്റൊരു ട്വന്റി ട്വിന്റിയ്ക്കായുള്ള ശ്രമം നടക്കുന്നത്.

സംവിധായകന്‍ രഞ്ജിത്താണ് ഇത്തവണ രണ്ടുപേരെയും ഒന്നിപ്പിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്, ഇതിന്റെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി. നേരത്തേ മമ്മൂട്ടിയെ നായകനാക്കി ലീലയെന്നൊരു ചിത്രം സംവിധാനം ചെയ്യാനായിരുന്നു രഞ്ജിത്തിന്റെ പദ്ധതി.

എന്നാല്‍ പല കാരണങ്ങളാലും ചിത്രം വിചാരിച്ച സമയത്ത് തുടങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മമ്മൂട്ടിയെത്തന്നെ നായകനാക്കി ജര്‍മ്മന്‍ റിട്ടേണ്‍സ് എന്നൊരു പുതിയ ചിത്രം രഞ്ജിത്ത് പ്രഖ്യാപിച്ചു. ഈ ചിത്രമാണ് ഇപ്പോല്‍ കടല്‍ കടന്നൊരു മാത്തുക്കിട്ടിയാക്കുകയും മമ്മൂട്ടിയ്‌ക്കൊപ്പം ലാലിനെക്കൂടി ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.

ആക്ഷേപഹാസ്യ ശൈലിയില്‍ ഒരുക്കുന്ന ചിത്രമാണിതെന്നാണ് വിവരങ്ങള്‍. ഡാ തടിയായിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഖര്‍ മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകറണം ഏപ്രില്‍ പത്തിന് കോഴഞ്ചേരിയില്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

English summary
Super Stars Mammootty and Mohanlal to act together again in Director Ranjith's new movie Kadal Kadannoru mathukkutty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam