»   » ക്ഷമിക്കുക..മമ്മൂട്ടിയെ കിട്ടില്ല

ക്ഷമിക്കുക..മമ്മൂട്ടിയെ കിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
മലയാള ചലച്ചിത്രരംഗത്ത് ഏറ്റവുമധികം തിരക്കുള്ള മുന്‍നിര താരമേത്? സിനിമകളുടെ വിജയക്കണക്ക് വച്ചുനോക്കുമ്പോള്‍ മോഹന്‍ലാലെന്നോ ദിലീപെന്നോ ഒക്കെയായിരിക്കും ഉത്തരം. കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിലിന്റെയും പേര് പറയാനും ചിലര്‍ ധൈര്യപ്പെട്ടേക്കും. എന്നാലിവരൊന്നുമല്ല എന്നതാണ് സത്യം. വേറാരുമല്ല സാക്ഷാല്‍ മമ്മൂട്ടിയാണ് മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരം.

അതേ തിരിച്ചടികള്‍ ഏറ്റുവാങ്ങിയെങ്കിലും ഒരു നവതരംഗത്തിനും ഒന്ന് തൊടാന്‍ പോലും സാധിക്കാത്തവിധം മമ്മൂട്ടി തിരക്കിലാണ്. രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ചെയ്യാന്‍ ധാരണയായചിത്രങ്ങള്‍ തന്നെ പത്തോളം വരും. കഥപറഞ്ഞുകേട്ട് സമ്മതം മൂളിയവ ചര്‍ച്ചകള്‍ക്കുവിധേയമായികൊണ്ടിരിക്കുന്നത് ഇതിന്റെ ഇരട്ടിയോളമാണ്.

മുന്‍കൂട്ടി ഡേറ്റുറപ്പിക്കാത്ത എന്നാല്‍ എപ്പോഴും നടന്നേക്കാവുന്ന രഞ്ജിത്, സിദ്ധിക്ക് ചിത്രങ്ങള്‍ വേറെ. അങ്ങിനെ മമ്മൂട്ടിയുടെ വരും വര്‍ഷങ്ങളും പതിവുപോലെ തിരക്കിലായിരിക്കും.

രഞ്ജിത്, ജി. എസ്. വിജയന്‍ ടീമിന്റെ ബാവൂട്ടിയുടെ നാമത്തില്‍, വി.എം. വിനുവിന്റെ ഫേസ് ടു ഫേസ് എന്നിവ ചിത്രീകരണവും പോസ്്റ്റ്‌പ്രൊഡക്ഷനും പിന്നിട്ടുകൊണ്ടിരിക്കുന്നു കാര്യസ്ഥന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് ആന്റ് കമ്മത്ത് ദിലീപും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടുന്നചിത്രമാണ്. സിബികെഉദയ്കൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്‌റന്റ് കം മേക്കപ്പ്മാനായ ജോര്‍ജ്ജ് നിര്‍മ്മാതാവായി രംഗത്തിറങ്ങുന്ന ഇമ്മാനുവേല്‍ നീണ്ട ഇടവേളയ്ക്കുശേഷം ലാല്‍ ജോസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ്.

ബഷീറിന്റെ വിഖ്യാതമായ ബാല്യകാലസഖിയിലെ മജീദിലേക്കുള്ള മമ്മൂട്ടിയുടെ പരകായപ്രവേശമാണ് മറ്റൊരു സുപ്രധാനചിത്രം. പ്രമോദ് പയ്യന്നൂരാണ് വന്‍ മുന്നൊരുക്കത്തോടെ തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ആദാമിന്റെ മകന്‍ അബുവിന്റെ പുരസ്‌ക്കാരനിറവില്‍ നില്‍ക്കുന്ന സലീം അഹമ്മദിന്റെ രണ്ടാമത്തെ ചിത്രമായ കുഞ്ഞനന്തന്റെ കട, ആഗസ്ത് സിനിമയ്ക്കുവേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി അമല്‍ നീരദ് സംവിധാനും ചെയ്യുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം, ഡാഡി കൂളിനുശേഷംമമ്മൂട്ടിയെ നായകനാക്കി ആഷിക്ക് അബു യു.ടി.വി മോഷന്‍ പിക്‌ച്ചേഴ്‌സിനുവേണ്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്യാങ്‌സ്്റ്റര്‍,

സിബി, ഉദയന്‍ ടീം അജയ് വാസുദേവനുവേണ്ടിയെഴുതുന്ന ചിത്രം ഇവയൊക്കെയും സൂപ്പര്‍സ്റ്റാറിനെ കാത്ത് ക്യൂവിലാണ്. പേരരശ്, അസ്സോസേിയേറ്റ്റ്റ് ഡയറക്ടര്‍ മാര്‍ത്താണ്ഡന്‍ ഇവരും മമ്മൂട്ടിക്കായി കാത്തിരിക്കുന്നു. കലാമൂല്യവും കച്ചവടസാദ്ധ്യതകളും സമ്മിശ്രമായി സമ്മേളിക്കുന്ന ചിത്രങ്ങളാണിവയില്‍ ഏറിയപങ്കും.

മലയാളസിനിമയില്‍ എന്തുമാറ്റങ്ങള്‍ സംഭവിച്ചാലും മമ്മൂട്ടിയുടെ തിരക്കുകള്‍ക്ക് അടുത്തക്കാലത്തൊന്നും യാതൊരിടിവും സംഭവിക്കാന്‍ പോകുന്നില്ലായെന്ന് അടിവരയിടുകയാണ് വരാന്‍പോകുന്ന നാളുകളും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam