For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് മുടി കിളിർത്തു വന്നു!! പുരികവും കൺപീലിയും...കാന്‍സറിനോട് പോരാടി മമ്മൂക്കയുടെ മേരി ടീച്ചര്‍

  |

  മമ്മൂട്ടി, മനോജ് കെ ജയൻ, ബാല, മംമ്ത, ലെന എന്നിങ്ങനെ വൻ താര നിര അണിനിരന്ന അമൽ നീരദ് ചിത്രമായിരുന്നു ബിഗ് ബി. 2007 ൽ പുറത്തു വന്ന ചിത്രത്തിന്റെ ഹാങ്ങ്ഓവർ ഇതുവരേയും മാറിയിട്ടില്ല. ബിലാലും പിളളരും ഇപ്പോഴും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. ബിഗ് ബി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയായ താരമാണ് നഫീസ അലി. നഫീസ എന്നതിനേക്കാൾ പ്രേക്ഷകർക്ക് സുപരിചിതം മേരി ടീച്ചർ എന്നുള്ള പേരാണ്.

  എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രം!! പണം എനിക്കും കിട്ടണം... നിലപാട് വ്യക്തമാക്കി ഇളയരാജ

  ചിത്രത്തിൽ ചെറിയ ഭാഗത്താണ് പ്രത്യക്ഷപ്പെട്ടതെങ്കിലും സിനിമയിലെ തന്നെ നിർണ്ണായക ഘടകമായിരുന്നു നഫീസ അലി. മലയാളി പ്രേക്ഷകർക്ക് അത്രയ്ക്ക് പരിചിതമല്ല ഈ മുഖം. എങ്കിൽ കൂടിയും ബിഗ് ബി എന്ന ചിത്രം താരത്തെ മലയാളികളുടെ പ്രിയങ്കരിയാക്കുകയായിരുന്നു . ബിഗ് ബിയ്ക്ക് ശേഷം താരത്തെ മലയാള സിനിമയിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ക്യാൻസർ രോഗത്തെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. ക്യാൻസറുമായള്ള പോരാട്ടത്തിനെ കുറിച്ചും വിവിധ ഘട്ടങ്ങളം കുറിച്ചും പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിത പ്രേക്ഷകർക്ക് മുന്നിൽ മറ്റൊരു സന്തോഷവാർത്തയുമായി താരം എത്തിയിരിക്കുകയണ്.

  നിക്കർ വിട്ടൊരു കളിയില്ലല്ലേ!! ഇല്ലടാ കുട്ടാ.... വിമർശകന് സാനിയ അയ്യപ്പന്റെ ഉഗ്രൻ മറുപടി

  2018 മുതൽ

  2018 മുതൽ

  2018 മുതൽ താൻ പെരിറ്റോണിയൻ കാൻസർ ബാധിതയാണെന്ന് താരം വെളിപ്പടുത്തിയിരുന്നു. ഇത് പ്രേക്ഷകരിൽ ഞെട്ടൽ സൃഷ്ടിച്ചികരുന്നു. ആശുപത്രിവാസ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു നഫീസ തന്റെ അസുഖത്തെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചത്.
  വയറ്റിന്റെ പാളികളിലെ ക്യാൻസറാണ് പെരിറ്റോണിയൽ. ക്യാൻസറുണ്ടാകുന്ന കോശങ്ങൾ അണ്ഡാശയത്തിലും കണ്ടു വരുന്നതിനാൽ ചില സമയങ്ങളിൽ അർബുദബാധ അവിടെയ്ക്ക് വ്യാപിക്കാറുണ്ട്. പെരിറ്റോണിയൻ ക്യാൻസർ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളെയാണ് ബാധിക്കാറുള്ളത്. ഗർഭാശയത്തിലെ അർബുദത്തിന് സാധ്യതയുളള സ്ത്രീകൾക്കാണ് പെരിറ്റോണിയൽ ക്യാൻസറിനുളള സാധ്യത കൂടുതലായുള്ളത്.

  മാസങ്ങൾ നീണ്ടു നിൽക്കുന്ന വയറുവേദന

  മാസങ്ങൾ നീണ്ടു നിൽക്കുന്ന വയറുവേദന

  മാസങ്ങളോളം നീണ്ടു നിന്ന വയറുവേദനയ്ക്ക് ഒടുവിലാണ് നഫീസ ഡോക്ടറെ കാണാൻ എത്തുന്നത്. എന്നാൽ ആർക്കും അസുഖം കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല. അണ്ഡാശത്തിലും ക്യാൻസർ ബാധയുണ്ടായിരുന്നതിനാൽ ആണ്ഡാശയ ക്യാൻസറാണോ എന്ന ആശയ കുഴപ്പം എല്ലാവർക്കും ഉണ്ടായിരുന്നു. ഒടുവിൽ മാക്സ് ഓങ്കോളജി ഡെകെ.ർ സെന്ററിലെ സീനിയർ ഡയറക്ടറ്‍ ഡോ പ്രമോദ് കുമാർ ജൂൽകയാണ് നഫീസയുടെ രോഗം കണ്ടു പിടിക്കുന്നത്.

  ഇപ്പോഴത്തെ അവസ്ഥ

  ഇപ്പോഴത്തെ അവസ്ഥ

  ക്യാൻസറിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും നിലവിലെ സ്ഥിതിയെ കുറിച്ചും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിത നിലവിലെ അവസ്ഥ പങ്കുവെച്ചിരിക്കുകയാണ് താരം.സ കൊഴിഞ്ഞ മുടി തനിയ്ക്ക് ഇപ്പോൾ കിളിർത്തുവരുന്നുണ്ടെന്ന് താരം പറയുന്നു. ഇനി കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്നു- നഫീസ കുറിച്ചു. .

   ബിഗ്ബിക്ക് ശേഷം

  ബിഗ്ബിക്ക് ശേഷം

  1979 ലായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലെ പ്രവേശനം. എന്നാൽ സിനിമയിൽ നിറസാന്നിധ്യമാകാൻ ഇവർ ആഗ്രഹിച്ചിരുന്നില്ല. വിരലിൽ എണ്ണാവുന്ന ചിത്രങ്ങഇൽ മാത്രമാണ് താരം അഭിനയിച്ചത്. 2007 ൽ ബിഗ്ബിയിലൂടെ മലയാള സിനിമയിൽ എത്തിയെങ്കിലും. സജീവമായിരുന്നില്ല. സാഹിബ് ബീവി ഓർ ഗാങ്സ്റ്റർ എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഓടുവിൽ പ്രത്യക്ഷപ്പെട്ടത്.

  English summary
  mammootty movie big b actress nafisa ali present condition in cancer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X