»   » രണ്ട് ഭാഷകളില്‍ ഒരേ സമയം റിലീസിനൊരുങ്ങി മമ്മൂട്ടി, അതും മാസ് പോലീസ്!!! 'ഇക്ക' രണ്ടും കല്പിച്ച്!!!

രണ്ട് ഭാഷകളില്‍ ഒരേ സമയം റിലീസിനൊരുങ്ങി മമ്മൂട്ടി, അതും മാസ് പോലീസ്!!! 'ഇക്ക' രണ്ടും കല്പിച്ച്!!!

By: Karthi
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദറിന് ശേഷം കരുതലോടെയാണ് മമ്മൂട്ടി സിനിമകളെ സമീപിക്കുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഇടം നേടാതിരുന്ന മമ്മൂട്ടി അമ്പത്, എഴുപത് കോടി ക്ലബ്ബുകളില്‍ മോഹന്‍ലാലിന് പിന്നാലെ ഇടം പിടിച്ച് അവിടേയും തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. ആരാധകരെ തൃപ്തിപ്പെടുത്തന്ന ചിത്രങ്ങളാണ് അണയറിയില്‍ ഒരുങ്ങുന്ന ചിത്രങ്ങളെല്ലാം.

സിനിമ എന്തെന്ന് അറിയാത്ത പോലീസുകാരനെ വിശ്വസിച്ചതാണ് തന്റെ തെറ്റെന്ന് ഗൗരവ് മോനോന്‍!!!

പുതിയ ചിത്രത്തിന് എന്ത് പേരിടും, മമ്മൂട്ടിക്ക് ആകെ കണ്‍ഫ്യൂഷന്‍!!! ഫാന്‍സിന് ഇഷ്ടമാകുമോ എന്ന ഭയം???

രണ്ട് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയാറെടിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റ്. മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. തമിഴിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെങ്കിലും തമിഴിലും മലയാളിത്തിലും ഒരേ സമയം ഒരു മമ്മൂട്ടി ചിത്രം റിലീസിനെത്തുന്നത് ഏറെക്കാലത്തിന് ശേഷമാണ്.

ഡബ്ബിംഗ് പൂര്‍ത്തിയാക്കി

സ്ട്രീറ്റ് ലൈറ്റിന്റെ തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് കഴിഞ്ഞ ദിവസം മമ്മൂട്ടി ചെന്നൈയില്‍ പൂര്‍ത്തിയാക്കി. ക്യാമറാമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജിമോള്‍ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തമിഴിലും മലയാളത്തിലും

ഒരു മമ്മൂട്ടി ചിത്രം തമിഴിലും മലയാളത്തിലുമായി അവസാനമായി തിയറ്ററിലെത്തിയത് 2010ലായിരുന്നു. തമിഴ് സംവിധായകനായ ടി അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് ആക്ഷന്‍ കിംഗ് അര്‍ജുനും സ്‌നേഹയും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തി. ഒരു ഇന്റര്‍പോള്‍ ഓഫീസറുടെ വേഷമായിരുന്നു മമ്മൂട്ടിക്ക്.

നിര്‍മാണവും മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രം നിര്‍മിച്ചുകാണ്ടായിരുന്നു മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ പ്ലേഹൗസിന്റെ വരവ്. പിന്നീട് ചിത്രങ്ങളൊന്നും നിര്‍മിക്കാതിരുന്ന പ്ലേഹൗസ് അഞ്ച് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുന്ന ചിത്രമാണിത്.

പോലീസ് ഓഫീസര്‍

രണ്‍ജി പണിക്കരുടെ മകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സ്ട്രീറ്റ്. ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണിത്. ആരാധകര്‍ക്ക് ആവശത്തിന് വക നല്‍കുന്നത് തന്നെയാണ് മമ്മൂട്ടിയുടെ കഥാപാത്രം.

വിഷ്ണു ഉണ്ണികൃഷ്ണന് പരിക്ക്

സ്ട്രീറ്റ് ലൈറ്റില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു. ചിത്രീകരണത്തിനെ വീണ് കൈയ്ക്ക് പരിക്കേറ്റ വിഷ്ണു ഉണ്ണികൃഷ്ണനെ ചിത്രത്തില്‍ നിന്നും മാറ്റി. വിഷ്ണുവിന് റെസ്റ്റ് എടുക്കേണ്ടതിനാല്‍ പകരക്കാരാനായി എത്തിയത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്.

പെരുന്നാളിന് ഇല്ല

പെരുന്നാള്‍ ചിത്രമായി സ്ട്രീറ്റ് ലൈറ്റ് പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം പെരുന്നാളിനോ ഓണത്തിനോ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. പെരുന്നാളിന് മമ്മൂട്ടി ചിത്രങ്ങളൊന്നും ഇല്ല. ഓണത്തിന് മമ്മൂട്ടി ശ്യാംധര്‍ ചിത്രം തിയറ്ററിലെത്തും.

English summary
After seven years a Mammootty movie Street light going to release in Tamil along with Malayalam. Mammootty finished the dubbing of Tamil version of the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam