»   » നേരത്തിനും പ്രേമത്തിനും ശേഷം അല്‍ഫോന്‍സ് പുത്രന്‍ വീണ്ടും സംവിധാനം ചെയ്യും, നായകന്‍ മമ്മൂട്ടി?

നേരത്തിനും പ്രേമത്തിനും ശേഷം അല്‍ഫോന്‍സ് പുത്രന്‍ വീണ്ടും സംവിധാനം ചെയ്യും, നായകന്‍ മമ്മൂട്ടി?

Posted By: Sanviya
Subscribe to Filmibeat Malayalam

യുവത്വങ്ങളുടെ ഹൃദയ തുടിപ്പ് അറിഞ്ഞ് സിനിമ എടുക്കുന്ന സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെ അടുത്ത ചിത്രത്തെ കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

മലയാളം, തമിഴ്, ഹിന്ദിയിലുമായി ഒരു മള്‍ട്ടി ചിത്രം ഒരുക്കാനാണ് അല്‍ഫോന്‍സ് പദ്ധതിയിടുന്നതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അല്‍ഫോന്‍സ് പുത്രന്റെ അടുത്ത ചിത്രത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

മമ്മൂട്ടിയെ നായകനാകും

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അല്‍ഫോന്‍സ് പുത്രന്റെ അടുത്ത ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പമായിരിക്കും.

ബഹുഭാഷ ചിത്രം

മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്. വമ്പന്‍ നിര്‍മാണ ചെലവിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ശ്യാംദറിന്റെ ചിത്രത്തിന് ശേഷമാണ് ഇതിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

പുത്തന്‍ പണത്തിന്റെ തിരക്കില്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുമൊത്ത് നേരത്തെ ചെയ്ത പ്രാഞ്ചിയേട്ടന്‍, മാത്തുക്കുട്ടി, പാലേരി മാണിക്യം എന്നീ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രം.

ഗ്രേറ്റ് ഫാദര്‍ റിലീസിന് ഒരുങ്ങുന്നു

തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 27ന് തിയേറ്ററുകളില്‍ എത്തും. സ്‌നേഹയാണ് ചിത്രത്തിലെ നായിക.

English summary
Mammootty next film with Alphonse puthren.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam