»   » ഇനി മമ്മൂട്ടിക്ക് രക്ഷ കുഞ്ഞനന്തന്റെ കട

ഇനി മമ്മൂട്ടിക്ക് രക്ഷ കുഞ്ഞനന്തന്റെ കട

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ കടല്‍കടന്നൊരു മാത്തുക്കുട്ടി വന്‍ പരാജയമായതോടെ ഇനി പ്രതീക്ഷയെല്ലാം കുഞ്ഞനന്തന്റെ കടയില്‍. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന 'കുഞ്ഞനന്തന്റെ കട' ഓണത്തോടനുബന്ധിച്ച് തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

സലിം കുമാര്‍, നൈല ഉഷ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കൊപ്പം കുറേ നാടക നടന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നു. മട്ടന്നൂര്‍ സ്വദേശിയായ കുഞ്ഞനന്തനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മുന്‍ചിത്രത്തെ പോലെ ഇതിലെ നായികയും പുതുമുഖമാണ്.

kunjananthante-kada

ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തോടെ ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സലിം അഹമ്മദ് വന്‍ മുന്നൊരുക്കത്തോടെയാണ് കുഞ്ഞനന്തന്റെ കടയുമായി വരുന്നത്. മുന്‍ ചിത്രത്തെപോലെ ഇതിലും മധു അമ്പാട്ട് തന്നെയാണ് ക്യാമറ ചലിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

കുടുംബബന്ധങ്ങളുടെ തകര്‍ച്ചയാണ് ഇക്കുറി സലിം അഹമ്മദ് വിഷയമാക്കുന്നത്. മക്കളുള്ള രണ്ടുപേര്‍ വിവാഹമോചിതരാകുന്നു. തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞനന്തന്റെ കടയില്‍ കാണാന്‍ കഴിയുക.

രഞ്ജിത്തിന്റെ ചിത്രം പരാജയപ്പെട്ടതോടെ കുഞ്ഞനന്തന്റെ കടയെക്കുറിച്ച് അതിഭാവുകത്വം നിറച്ച പ്രചാരണം ഒഴിവാക്കാനാണ് സംവിധായകന്റെ തീരുമാനം. മാത്തുക്കുട്ടിക്കു പറ്റിയ തെറ്റും അതായിരുന്നു. വരാന്‍പോകുന്ന ചിത്രത്തെക്കുറിച്ച് ഇല്ലാത്ത പ്രത്യേകതകള്‍ എടുത്തു പറഞ്ഞ് പ്രേക്ഷകരില്‍ അമിതപ്രതീക്ഷയുണ്ടാക്കി. എന്നാല്‍ പറഞ്ഞതിന്റെ പത്തിലൊന്നുപോലും ചിത്രത്തിലുണ്ടായിരുന്നില്ല.മാത്തുക്കുട്ടിയുടെ തെറ്റ് കുഞ്ഞനന്തന് പറ്റില്ലെന്നു പ്രതീക്ഷിക്കാം.

English summary
After Kadal Kadannu Oru Mathukutty, Mammootty is back again with his next flick titled Kunjananthante Kada.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam