»   » മമ്മൂട്ടിയുടെ അടുത്ത നായിക യൂറോപില്‍ നിന്ന്?

മമ്മൂട്ടിയുടെ അടുത്ത നായിക യൂറോപില്‍ നിന്ന്?

Posted By:
Subscribe to Filmibeat Malayalam

ദിലീപിനൊപ്പം മാത്രമല്ല ഇപ്പോള്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനും പുതുമുഖനാടിമാര്‍ ഒത്തിരിയാണ്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലെ നൈല ഉഷ ഗള്‍ഫില്‍ നിന്നെത്തിയ റേഡിയോ ജോക്കിയാണ്. അതിന് മുമ്പ് ഇറങ്ങിയ കടല്‍ കടന്നൊരു മാത്തുകുട്ടിയിലെ അലീഷ എന്ന നായികയും പുതുമുഖം. മുമ്പും പുതുമുഖങ്ങള്‍ മമ്മൂട്ടിക്കൊപ്പം വെള്ളിത്തിരയിലേക്ക് എത്തിയിട്ടുണ്ട്.

ഇനി എടുക്കാനിരിക്കുന്ന ചിത്രത്തിലും മമ്മൂട്ടിക്കുള്ള നായികയെ യൂറോപില്‍ നിന്ന് കൊണ്ടുവരണം എന്നാണ് സംവിധായകന്‍ പറയുന്നത്. ശ്യമപ്രസാദ് അടുത്തതായി ഒരുക്കുന്ന 'ടാക്‌സി' എന്ന ചിത്രത്തിലാണ് ഒരു പുതുമുഖത്തിന് കൂടെ സൂപ്പര്‍സ്റ്റാറിനൊപ്പം വെള്ളിത്തിരയില്‍ അരങ്ങേറാനുള്ള അവസരം കാത്തിരിക്കുന്നത്.

mammootty

2007ല്‍ പുറത്തിറങ്ങിയ ഒരേ കടല്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ശ്യാമപ്രസാദും മമ്മൂട്ടിയും ഒടുവില്‍ ഒന്നിച്ചത്. പുതിയ ചിത്രത്തില്‍ ടാക്‌സി ഡ്രൈവറുടെ റോളാണ് മമ്മൂക്കയ്ക്ക്. യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ ജോഷ്വ ന്യൂട്ടനാണ് ടാക്‌സിക്കും തിരക്കഥയൊരുക്കുന്നത്.

സസ്‌പെന്‍സിനും ഹാസ്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രമൊരുക്കുന്നതെന്ന് ശ്യാമപ്രസാദ് പറഞ്ഞു. ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ ആരംഭിച്ചിട്ടേയുള്ളുവെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Mammootty's next movie Taxi, director says a new face debut in the movie from Europe.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam