»   »  യൗവ്വന രഹസ്യം പുറത്തുപറയില്ലെന്ന് മമ്മൂട്ടി

യൗവ്വന രഹസ്യം പുറത്തുപറയില്ലെന്ന് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

അറുപത്തിരണ്ടിലും മമ്മൂട്ടി ഒരു യുവാവിന്റെ സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിയ്ക്കുന്നത് എങ്ങനെയാണെന്ന് അത്ഭുതപ്പെടാത്തവരുണ്ടാകില്ല. എണ്‍പതുകളിലെയും ഇപ്പോഴത്തെയും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ശ്രദ്ധിച്ചാല്‍ അന്നത്തേതിലും ചെറുപ്പവും സ്മാര്‍ട്‌നസും മമ്മൂട്ടില്‍ ഇന്ന് കാണാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴായി പല ചോദ്യങ്ങളും പലരും മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു ചടങ്ങിനിടെ മമ്മൂട്ടിയോട് ചിലര്‍ ഈ ചോദ്യം ചോദിച്ചു. എന്നാല്‍ ചെറുപ്പത്തിന്റെ രഹസ്യം താന്‍ വെളിപ്പെടുത്തില്ലെന്നായിരുന്നു സൂപ്പര്‍താരം പറഞ്ഞത്.

കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ ഏര്‍പ്പെടുത്തിയ പൊന്‍തൂവല്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികളാണ് മമ്മൂട്ടിയോട് അദ്ദേഹത്തിന്റെ യുവത്വത്തിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചത്. ചടങ്ങിനിടെ മമ്മൂട്ടിയ്ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം സംവദനത്തിനുള്ള അവസരം ഒരുക്കിയിരുന്നു. ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മമ്മൂട്ടിയുടെ യുവത്വത്തിന്റെ രഹസ്യം അറിയാനാഗ്രഹമുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ അക്കാര്യം താന്‍ വെളിപ്പെടുത്തില്ലെന്ന് മമ്മൂട്ടി മറുപടി നല്‍കുകയും ചെയ്തു.

പലപ്രമുഖ സാഹിത്യകാരന്മാരുടെയും സൃഷ്ടികള്‍ ചലച്ചിത്രങ്ങളായപ്പോള്‍ മിക്കതിലും മമ്മൂട്ടിതന്നെ നായകനായി എത്തിയതിനെക്കുറിച്ചും കുട്ടികള്‍ ചോദ്യമുന്നയിച്ചു. എന്നാല്‍ താന്‍ വായിച്ചകഥകളിലൊന്നും താന്‍ ഇതുവരെ നായകനായിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

താന്‍ ഒരുക്കലും വക്കീലാകാന്‍ പോകരുതായിരുന്നുവെന്നും ഏറ്റവും വലിയ അബദ്ധം വക്കീല്‍പണിയ്ക്ക് പോയതാണെന്നും മമ്മൂട്ടി കുട്ടികളോട് പറഞ്ഞു.

English summary
Super Star Mammootty said that he is not ready to reveal the secret behind his youth at this age

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam