»   » പ്രിയ അധ്യാപികയെക്കുറിച്ച് മമ്മൂട്ടി

പ്രിയ അധ്യാപികയെക്കുറിച്ച് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

അധ്യാപകദിനത്തില്‍ ഫേസ്ബുക്കിലൂടെ സ്വന്തം അധ്യാപകരെ സ്മരിയ്ക്കാത്തവരും അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കാത്തവരും വളരെ ചുരുക്കമായിരിക്കും. സുപ്പര്‍താരം മമ്മൂട്ടി ഈ അധ്യാപക ദിനത്തിന് തന്റെ പ്രിയപ്പെട്ട അധ്യാപകിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഫേസ്ബുക്കിലൂടെ.

കുലശേഖരമംഗലം സ്‌കൂളില്‍ തന്റെ ക്ലാസ് ടീച്ചറായിരുന്ന സാറാമ്മ ടീച്ചറെക്കുറിച്ചുള്ള ഓര്‍മ്മകളാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈയിടെ ടീച്ചറുമായുള്ള ബന്ധം പുതുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവെയ്ക്കുന്നുണ്ട്. ഇത് തനിയ്‌ക്കേറെ സന്തോഷം നല്‍കിയെന്നാണ് താരം പറയുന്നത്.

അറിവിന്റെ ലോകത്തേയ്ക്ക് തന്നെ കൈപിടിച്ച് നടത്തിയ സാറാമ്മ ടീച്ചറെയും മറ്റ് അധ്യാപകരെയും ഈ ദിവസം ഓര്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അധ്യാപക ദിനക്കുറിപ്പ് മമ്മൂട്ടി അവസാനിപ്പിച്ചിരിക്കുന്നത്.

മകന്റെയൊപ്പം ഇപ്പോള്‍ ദുബയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ടീച്ചറഉടെ ചിത്രവും മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Mammootty shared memories about his favourite teacher Saramma, who was his classteacher at Kulasekharapuram school, on Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam