മമ്മൂട്ടി യൂറോപ്പിലേക്ക്

കുടുംബാംഗങ്ങളോടൊപ്പം യൂറോപ്പില്‍ രണ്ടാഴ്ചത്തെ അവധിക്കാലം ആസ്വദിയ്ക്കാനാണ് മമ്മൂട്ടി പോകുന്നത്. ജൂണ്‍ അഞ്ചിന് തിരിച്ചെത്തിയതിന് ശേഷമാവും മമ്മൂട്ടി വീണ്ടും സിനിമാതിരക്കുകളിലേക്ക് മടങ്ങുകയെന്നറിയുന്നു.
തിരിച്ചെത്തിയ ഉടനെ താപ്പാന, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ് താരം പൂര്‍ത്തിയാക്കും. രഞ്ജിത്ത് ചിത്രം, ബാല്യകാല സഖി, അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം തുടങ്ങിയവയാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട മറ്റു പ്രൊജക്ടുകള്‍.


Click it and Unblock the Notifications











