»   » സിനിമകള്‍ എത്രയായിട്ടും മമ്മൂട്ടിക്ക് മതിയാകുന്നില്ല... പുതിയ സിനിമ 'ഡബിള്‍സ്' സംവിധായകനൊപ്പം!

സിനിമകള്‍ എത്രയായിട്ടും മമ്മൂട്ടിക്ക് മതിയാകുന്നില്ല... പുതിയ സിനിമ 'ഡബിള്‍സ്' സംവിധായകനൊപ്പം!

Posted By: Karthi
Subscribe to Filmibeat Malayalam
രണ്ടും കല്‍പ്പിച്ച് മമ്മൂട്ടി | Filmibeat Malayalam

മമ്മൂട്ടിക്ക് കൈനിറയെ ചിത്രങ്ങളാണ് എന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തി ആയിരിക്കില്ല. കാരണം അത്രത്തോളം ചിത്രങ്ങള്‍ക്കാണ് മമ്മൂട്ടി ഇതിനകം കരാറായിരിക്കുന്നത്. ഷൂട്ടിംഗ് പൂരോഗമിക്കുന്ന ചിത്രങ്ങളും റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങളും ഒരുപിടിയുണ്ട്. 

മമ്മൂട്ടിയല്ല പൃഥ്വിരാജാണ് 'ഗ്രേറ്റ് ഫാദര്‍'! സുപ്രിയ, പൃഥ്വി അത് തെളിയിച്ചു... അഭിമാനിക്കാം!!!

'ഞണ്ടുകളോട്' ഇഞ്ചോടിഞ്ച് പൊരുതി ഏട്ടന്റെ 'ഇടിക്കുള'! എട്ടന്‍ വീഴും? 'പുള്ളിക്കാരന്‍' കളത്തിലേ ഇല്ല..

മോഹന്‍ലാല്‍ സിനിമകളുടെ എണ്ണം കുറച്ച് ബിഗ് ബജറ്റ് ചിത്രങ്ങളെ ലക്ഷ്യം വയ്ക്കുമ്പോള്‍ എണ്ണത്തില്‍ മുന്നിലെത്താനാണ് മമ്മൂട്ടിയുടെ ശ്രമം. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക്, ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനിലേക്കാണ് മമ്മൂട്ടിയുടെ യാത്ര. പത്തിലധികം ചിത്രങ്ങള്‍ ഇപ്പോള്‍ മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ച് കഴിഞ്ഞു.

ഏറ്റവും പുതിയ ചിത്രം

ഡബിള്‍ എന്ന സിനിമ സംവിധാനം ചെയ്ത സോഹന്‍ സീനുലാലാണ് പുതിയ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാദമി അവര്‍ഡ് ജേതാവ് പിവി ഷാജികുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മമ്മൂട്ടിക്കൊപ്പം രണ്ടാമതും

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണിത്. പിവി ഷാജികുമാറിനും മമ്മൂട്ടിക്കൊപ്പം ഇത് രണ്ടാമത്തെ ചിത്രമാണ്. രഞ്ജിത്തിന്റെ പുത്തന്‍പണം എന്ന ചിത്രത്തില്‍ കാസര്‍ഗോഡന്‍ ശൈലിയിലുള്ള സംഭാഷണമൊരുക്കിയത് ഷാജികുമാര്‍ ആയിരുന്നു.

നടനായ സംവിധായകന്‍

നടന്മാരായി മാറിയ സംവിധായകരിലെ ഒരാളാണ് സോഹന്‍ സീനുലാലും. മമ്മൂട്ടി ചിത്രം പുതിയ നിയമത്തില്‍ തുടങ്ങി പിന്നീട് നിരവധി ചിത്രത്തങ്ങളില്‍ സോഹന്‍ നിറ സാന്നിദ്ധ്യമായി. ഹാസ്യ കഥാപാത്രങ്ങളായിരുന്നു സോഹനെ തേടി എത്തിയത്.

പരാജയം രുചിച്ച ആദ്യ ചിത്രം

മമ്മൂട്ടി-നാദിയ മൊയ്തു താര ജോഡിയില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ഡബിള്‍സ്. എന്നാല്‍ തിയറ്ററില്‍ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി. അന്നത്തെ ഹിറ്റ് തിരക്കഥാകൃത്തുക്കളായിരുന്നു സച്ചി സേതു ആയിരുന്നു ഡബിള്‍സിന്റെ തിരക്കഥ. സച്ചി സേതു ഒരുമിച്ച അവസാന ചിത്രവുമായിരുന്നു അത്.

ഷാജികുമാറിന്റെ തിരക്കഥ

പുതിയ മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കഥാകൃത്തായ പിവി ഷാജികുമാറാണ്. കന്യക ടാക്കീസ്, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയതും ഷാജികുമാര്‍ ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരിക്കലൂടെ സോഹന്‍ സീനുലാല്‍ എത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

അടുത്ത ചിത്രം അങ്കിള്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ്റ്റര്‍പീസ് പൂര്‍ത്തിയാക്കിയ ശേഷം ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതിന് ശേഷമായിരിക്കും സോഹന്‍ സീനുലാല്‍ ചിത്രം ആരംഭിക്കുക.

പാതി വഴിയില്‍ പരോള്‍

പരസ്യ ചിത്ര സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന ചിത്രം അതിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. അതിന് ശേഷം മാസ്റ്റര്‍പീസിന്റെ അവസാന ഘട്ട ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. മാസ്റ്റര്‍പീസ് നവംബര്‍ തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് ചിത്രം

രണ്ട് സിനിമകളാണ് റിലീസ് കാത്ത് കഴിയുന്നത്. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ്, ക്യാമറാമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്ത തമിഴ്, മലയാളം സിനിമ സ്ട്രീറ്റ് ലൈറ്റ് എന്നിവയാണവ. ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടിയാണ് സ്ട്രീറ്റ് ലൈറ്റ് നിര്‍മിക്കുന്നത്.

ഒരുപിടി ചിത്രങ്ങള്‍

ഇവ കൂടാതെ ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി പ്രഖ്യാപനത്തിലുണ്ട്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം, കോഴിത്തങ്കച്ചന്‍, പോക്കിരിരാജ രണ്ടാം ഭാഗം, സിബിഐ അഞ്ചാം ഭാഗം, നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം, ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവ കൂടാതെ ലാല്‍ ജോസ്, ഓമര്‍ ലുലു ചിത്രങ്ങള്‍ എന്നിവയും പരിഗണനയിലുണ്ട്.

English summary
After Doubles, Sohan Seenulal to direct Mammootty once again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam