»   » മമ്മൂട്ടിയോ ദുല്‍ഖറോ എന്ന ചോദ്യത്തിന് ദീപ്തി സതിയുടെ ഉത്തരം, ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല!!

മമ്മൂട്ടിയോ ദുല്‍ഖറോ എന്ന ചോദ്യത്തിന് ദീപ്തി സതിയുടെ ഉത്തരം, ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല!!

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലും, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാന്‍ തമ്മിലും ഒരു താരതമ്യം എന്നും നടക്കാറുണ്ട്. മമ്മൂട്ടിയോ മോഹന്‍ലാലോ ഇഷ്ട നടന്‍ എന്ന് ചോദിച്ചാലും, മമ്മൂട്ടിയോ ദുല്‍കറോ ഇഷ്ട നടന്‍ എന്ന് ചോദിച്ചാലും പലര്‍ക്കും ഉത്തരമുണ്ടാവില്ല. അത് തന്നെയണ് ദീപ്തി സതിയുടെയും അവസ്ഥ.

ദിലീപ് പുറത്തിറങ്ങിയപ്പോള്‍ കാവ്യയ്ക്ക് പതിവ്രത നോമ്പ്; ഇതെന്ത് കഷ്ടം കര്‍ത്താവേ..

മമ്മൂട്ടിയെ ആണോ ദുല്‍കറിനെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ദീപ്തിയ്ക്ക് ഉത്തരമില്ലായിരുന്നു, എന്നാല്‍ രണ്ട് പേരെയും വളരെ മനോഹരമായി ഉപമിച്ചുകൊണ്ട് നടി മറുപടി നല്‍കി.

ഇഷ്ടവും ഇഷ്ടക്കേടും

ഗ്രഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട ചോദ്യോത്തര വേളയിലാണ് ഇഷ്ടമുള്ളതിനെ കുറിച്ചും ഇഷ്ടമില്ലാത്തതിനെ കുറിച്ചും ചോദ്യങ്ങള്‍ വന്നത്. മമ്മൂട്ടിയോ ദുല്‍ഖറോ എന്ന ചോദ്യം അതിലൊന്നാണ്.

എനിക്ക് കഴിയില്ല

മമ്മൂട്ടിയോ ദുല്‍ഖര്‍ സല്‍മാനോ എന്ന് ചോദിച്ചാല്‍ എനിക്കൊരാളുടെ പേര് പറയാന്‍ കഴിയില്ല. മമ്മൂട്ടിയെവിടെയാണ് ദുല്‍ഖര്‍ എവിടെയാണ്.. മലയും കടലുമാണ്.. ഇതിലൊന്ന് തിരഞ്ഞെടുക്കാന്‍ പറയുന്നത് പോലെയാണ് അവരിലൊരാളെ തിരഞ്ഞെടുക്കാന്‍ പറയുന്നത്.

എനിക്കഭിനയിക്കണം

രണ്ട് പേരുടെയും കോമ്പിനേഷന്‍ ഒരുപോലെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരിക്കല്‍ ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിത്തുന്നു.

ദീപ്തി സതി

ലാല്‍ ജോസ സംവിധാനം ചെയ്ത നീന ന്നെ ചിത്രത്തിലൂടെയാണ് ദീപ്തി സതിയുടെ വെള്ളിത്തിരാ പ്രവേശനം. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ഹിറ്റാകുകയും ചെയ്തു.

കടുത്ത ദുല്‍ഖര്‍ ഫാന്‍

നീനയ്ക്ക് ശേഷം നടത്തിയ അഭിമുഖങ്ങളിലെല്ലാം താനൊരു കടുത്ത ദുല്‍ഖര്‍ സല്‍മാന്‍ ആരാധികയാണെന്ന് ദീപ്തി സതി തുറന്ന് പറഞ്ഞിരുന്നു. കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രകടിപ്പിച്ചു. ആഗ്രഹം പോലെ ദുല്‍ഖറിന്റെ സോളോയില്‍ ഒരു വേഷം ദീപ്തി ചെയ്യുന്നുണ്ട്

മമ്മൂട്ടിയ്‌ക്കൊപ്പം

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലാണ് ദീപ്തി സതി മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചത്. ചിത്രത്തിന്റെ പ്രമോഷന്‍ വേളയില്‍ മമ്മൂട്ടിയോടുള്ള ബഹുമാനത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും ദീപ്തി സതി പറഞ്ഞിരുന്നു.

English summary
Mammootty Or Dulquer Salmaan; What Deepti Sati's answer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam