»   »  മോഹന്‍ലാലിനെ കടത്തിവെട്ടി ബെന്‍സ് കാരവാനുമായി മമ്മൂട്ടി!

മോഹന്‍ലാലിനെ കടത്തിവെട്ടി ബെന്‍സ് കാരവാനുമായി മമ്മൂട്ടി!

By: Pratheeksha
Subscribe to Filmibeat Malayalam

മികച്ച കാരവാനുകള്‍ സ്വന്തമാക്കുക എന്നത് സിനിമാ താരങ്ങളുടെ സ്വപ്‌നമാണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കുമുണ്ട് സാധാരണ കാരവാന്‍ മുതല്‍ ആഡംഭര കാരവാനുകള്‍ വരെ. പലരും വാഹനങ്ങളില്‍ മാറ്റം വരുത്തി കാരവാനാക്കുന്നതും പതിവാണ്.

എന്നാല്‍ തകര്‍പ്പന്‍ കാരവാനുമായെത്തിയിരിക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. മെഴ്‌സിഡസ് ബെന്‍സ് മാര്‍ക്കോ പോളോ ക്യാമ്പറാണ് മമ്മൂട്ടിയുടെ പുതിയ കാരവാന്‍. ഇതിലാണ് താരത്തിന്റെ ലൊക്കേഷന്‍ യാത്രകള്‍. ഒരു ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരു ആരാധകനാണ് മമ്മുട്ടിയുടെ ബെന്‍സ് കാരവാനിന്റെ വീഡിയോ ചിത്രീകരിച്ച് യു ട്യുബില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

Read more: സ്‌കൂള്‍ ടോയ്‌ലറ്റില്‍ കിടന്നുറങ്ങിയതിനു നടി ആലിയ ഭട്ടിനു ലഭിച്ച ശിക്ഷ...

mammootty-caravan

എട്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന കാരവാനില്‍ ബെഡ്‌റൂം ,ടിവി ,ഫ്രിഡ്ജ് ,ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാമുണ്ട്. 2143 സിസി എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. നേരത്തെ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ദുല്‍ക്കര്‍ സല്‍മാന്‍ ബെന്‍സ് എസ് ക്ലാസ് നല്‍കിയിരുന്നു.

മോഹന്‍ലാലും ആഡംബരസൗകര്യങ്ങളോടു കൂടിയ കാരവാന്‍ ഇതിനിടെ പുറത്തിറക്കിയിരുന്നു. പ്രശസ്ത താരങ്ങള്‍ക്ക് കാരവനുകള്‍ സജ്ജമാക്കി നല്‍കുന്ന കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സിലാണ് ലാലിന്റെ കാരവാനും തയ്യാറായത്. ലാലിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി തയാറാക്കിയ വാഹനത്തില്‍ മസാജ് ചെയര്‍, ഡൊമസ്റ്റിക്, ഓട്ടോമോട്ടീവ്, എ സി, വാക്വം ടോയ്‌ലെറ്റ്, തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
mammootty owns benz caravan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam