»   » Mammootty: ബോക്‌സോഫീസിലെങ്ങും 'പരോള്‍' തരംഗം, ആദ്യദിന കലക്ഷനിലെ റെക്കോര്‍ഡ് മമ്മൂട്ടി പൊളിച്ചടുക്കി!

Mammootty: ബോക്‌സോഫീസിലെങ്ങും 'പരോള്‍' തരംഗം, ആദ്യദിന കലക്ഷനിലെ റെക്കോര്‍ഡ് മമ്മൂട്ടി പൊളിച്ചടുക്കി!

Written By:
Subscribe to Filmibeat Malayalam
ബോക്‌സ് ഓഫീസ് തരംഗമായി മാറി മമ്മൂട്ടിയുടെ പരോൾ | filmibeat Malayalam

കൈനിറയെ സിനിമകള്‍ സ്വീകരിക്കുമ്പോഴും ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തമായിരിക്കണം എന്ന് ഓരോ താരവും ചിന്തിക്കാറുണ്ട്. ഇത് അവരുടെ സിനിമകളില്‍ കൃത്യമായി പ്രതിഫലിക്കാറുണ്ട്. മലയാള സിനിമയുടെ തന്നെ നെടുംതൂണുകളിലൊന്നായ മമ്മൂട്ടിയും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. മാസും ക്ലാസും മാത്രമല്ല കുടുംബചിത്രങ്ങളിലും അദ്ദേഹം  അഭിനയിക്കുന്നുണ്ട്.

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ സിനിമയെ. മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. സഖാവ് അലക്‌സെന്ന കഥാപാത്രമായാണ് ഇത്തവണ മമ്മൂട്ടി എത്തിയത്. പതിവിന് വിപരീതമായി നാടന്‍ ഗെറ്റപ്പും ജയില്‍വാസവുമൊക്കെയായി അദ്ദേഹം എത്തിയപ്പോള്‍ പ്രേക്ഷകരും അദ്ദേഹത്തിനൊപ്പമായിരുന്നു. കലക്ഷനിലും ഏറെ മുന്നിലാണ് ഈ ചിത്രം.


മമ്മുക്കയുടെ പരോള്‍ ഒന്നാം സ്ഥാനത്ത്, ഏപ്രില്‍ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!


യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം

നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത സിനിമയാണ് പരോള്‍. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പൂജപ്പുര ജയിലില്‍ വാര്‍ഡനായി ജോലി ചെയ്തതിനിടയിലെ അനുഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം സിനിമയൊരുക്കിയത്.ആന്റണി ഡിക്രൂസാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ സിനിമകളെല്ലാം മിക്കപ്പോഴും വിജയിക്കാറുണ്ട്. ഇവിടെയും അത് തന്നെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


പോസ്റ്ററുകള്‍ക്കും ട്രെയിലറിനും ലഭിച്ച സ്വീകാര്യത

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പോസ്റ്ററുകളും ഗാനവും ട്രെയിലറുമൊക്കെ വൈറലായിരുന്നു. മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത തന്നെയാണ് പരോളിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പുത്തന്‍ പ്രമോഷണ രീതികളെല്ലാം പരോള്‍ സംഘവും ഉപയോഗിച്ചിരുന്നു.


ബിഗ് റിലീസായെത്തി

ബിഗ് റിലീസായിരുന്നു അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നത്. മാര്‍ച്ച് 31നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സറിംഗിന്റെ പ്രശ്‌നം കാരണം ചിത്രം ഏപ്രില്‍ 6നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ബെംഗലുരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു.


ആദ്യദിന കലക്ഷന്‍

ആദ്യദിനത്തില്‍ ചിത്രം രണ്ട് കോടിയോളം രൂപ നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. അണിറപ്രവര്‍ത്തകരുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. കൊച്ചി മള്‍ട്ടിപ്ല്ക്‌സിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


നാല് വര്‍ഷത്തെ കാത്തിരിപ്പ്

മമ്മൂട്ടിക്ക് വേണ്ടി നാല് വര്‍ഷമാണ് താന്‍ കാത്തിരുന്നതെന്ന് തിരക്കഥാകൃത്തായ അജിത്ത് പൂജപ്പുര വ്യക്തമാക്കിയിരുന്നു. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് കൃത്യമായി മനസ്സിലാകും എന്തിനാമ് താന്‍ ഇത്രയും നാള്‍ അദ്ദേഹത്തിനായി കാത്തിരുന്നതെന്ന്. സഖാവ് അലക്‌സെന്നാണ് കഥാപാത്രത്തിന്റെ പേരെങ്കിലും ഇത് രാഷ്ട്രീയ സിനിമയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


English summary
Mammootty's parole getting good response in boxoffice.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X