twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Parole: സഖാവ് അലക്‌സിന് 'പരോള്‍'ലഭിക്കാന്‍ ഇനി 5ദിനം കൂടി, മമ്മൂട്ടിയുടെ വരവിനായി സിനിമാലോകം!

    |

    Recommended Video

    മമ്മൂട്ടിയുടെ പരോൾ മാർച്ച് 31ന് തിയേറ്ററുകളിലേക്ക് | filmibeat Malayalam

    കുടുംബ പ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെ നഷ്ടപ്പെട്ടുവെന്നുള്ള വിമര്‍ശനത്തിന് പരോളിലൂടെ അറുതി വരികയാണ്, ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 31നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ടീസറുകളും ട്രെയിലറുമായി വന്‍പ്രതീക്ഷയാണ് ഈ ചിത്രം നല്‍കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ ഇത്തരമൊരു ഗെറ്റപ്പില്‍ കാണുന്നത്.

    Yodha: ചിത്രീകരണം തുടങ്ങി 3ാം ദിവസം പുറത്താക്കി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍!Yodha: ചിത്രീകരണം തുടങ്ങി 3ാം ദിവസം പുറത്താക്കി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍!

    കഥയിലും പശ്ചാത്തലത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം ഇനിയയാണ് ഇത്തവണ നായികയായി എത്തുന്നത്. സഹോദരിയായി മിയയും വേഷമിടുന്നുണ്ട്. സഖാവ് അലക്‌സെന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്തല്‍ പണി മുതല്‍ നാട്ടിലെ സകല കാര്യങ്ങളിലും ഇടപെടുന്ന കര്‍ഷകനായാണ് താരമെത്തുന്നത്. ഇടത്പക്ഷ സഹചാരിയായ അലക്‌സ് ഇടയ്ക്ക് വെച്ച ജയിലില്‍ പോവേണ്ടി വരുന്നതിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

    Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?

    മമ്മൂട്ടിയുടെ ലുക്ക്

    മമ്മൂട്ടിയുടെ ലുക്ക്

    നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവിട്ടത്. മുണ്ടുടുത്ത് സാധാരണക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ മുതല്‍ വ്യക്തമായിരുന്നു. ജാക്കറ്റും കൂളിങ്ങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് കഥാപാത്രങ്ങളെയായിരുന്നു മമ്മൂട്ടി സമീപകാലത്ത് കൂടുതല്‍ അവതരിപ്പിച്ചിരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തനായാണ് ഇത്തവണ എത്തുന്നതെന്ന് വ്യക്തമായപ്പോഴേ ആരാധകര്‍ പരോളിനെ ഏറ്റെടുത്തിരുന്നു. നാടന്‍ കഥാപാത്രമായി മെഗാസ്റ്റാര്‍ എത്തിയപ്പോഴൊക്കെ മികച്ച വിജയവും സ്വന്തമാക്കിയിരുന്നു.

    പ്രമേയത്തിലെ വ്യത്യസ്തത

    പ്രമേയത്തിലെ വ്യത്യസ്തത

    ലുക്കിലും ഭാവത്തിലും മാത്രമല്ല പ്രമേയത്തിലുമുണ്ട് വ്യത്യസ്തത. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ വാര്‍ഡനായി പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം സിനിമയുടെ കഥയൊരുക്കിയത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നതെന്ന് തുടക്കത്തില്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അഴികള്‍ക്കുള്ളില്‍ കിയുന്ന കഥാപാത്രത്തെ അനശ്വരമാക്കി മാറ്റിയ മെഗാസ്റ്റാറിന്‍രെ കരിയറിലെ മറ്റൊരു അനശ്വര കഥാപാത്രമായി സഖാവ് അലക്‌സ് മാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

    മികച്ച സ്വീകാര്യത

    മികച്ച സ്വീകാര്യത

    സിനിമയുടെ പേര് തീരുമാനമായിരുന്നില്ല, അതിനിടയിലെ പരോള്‍ ഗാനം എന്ന പേരില്‍ ഒരു ഗാനം ചെയ്ത് വെച്ചിരുന്നു. ഇത് കണ്ടപ്പോഴാണ് മമ്മൂട്ടി സിനിമയുടെ പേര് പരോള്‍ എന്നാക്കിയാലോ എന്ന് ചോദിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് സിനിമയ്ക്ക് ഈ പേര് നല്‍കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയെക്കുറിച്ച് അറിയിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകരും ആവേശത്തിലായിരുന്നു. ആവേശവും പ്രതീക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ടീസറും ട്രെയിലറുകളും കൂടി പുറത്തുവന്നതോടെ സിനിമാപ്രേമികള്‍ നാളുകളെണ്ണിത്തുടങ്ങി.

    പ്രതീക്ഷ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു

    പ്രതീക്ഷ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു

    പരോളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായി മമ്മൂട്ടി ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് പരോളിലൂടെയെന്ന് ആരാധകര്‍ നേരത്തെ തന്നെ ഉറപ്പിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഭാവമൊക്കെ ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 31നായി പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.

    പ്രീ റിലീസ് ടീസര്‍ കാണൂ

    പരോളിന്‍റെ പ്രീ റിലീസ് ടീസര്‍ കാണൂ.

    English summary
    Mammootty's parole release on March 31.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X