»   » Parole: മമ്മൂട്ടിയുടെ പരോള്‍ അവസാന നിമിഷം റിലീസ് മാറ്റി, സഖാവ് അലക്‌സിന് ഇനി പരോള്‍ ലഭിക്കുന്നത്?

Parole: മമ്മൂട്ടിയുടെ പരോള്‍ അവസാന നിമിഷം റിലീസ് മാറ്റി, സഖാവ് അലക്‌സിന് ഇനി പരോള്‍ ലഭിക്കുന്നത്?

Written By:
Subscribe to Filmibeat Malayalam
മമ്മൂട്ടിക്ക് മാർച്ച് 31 നു പരോളില്ല റിലീസ് ഈ ദിവസം | filmibeat Malayalam

മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന പുതിയ ചിത്രമായ പരോളിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.മാര്‍ച്ച് 31 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരമായിരുന്നു നേരത്തെ ലഭിച്ചത്. എന്നാല്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയില്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തയാണ് പുറത്തുവന്നത്. ഫേസ്ബുക്ക് പേജിലൂടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് റിലീസ് മാറ്റി വെച്ചതിനെക്കുറിച്ച് അറിയിച്ചത്.

Keerthy Suresh: മമ്മൂട്ടിയുടെ മകളാവാന്‍ കീര്‍ത്തി സുരേഷ് എത്തുമോ? ആകാംക്ഷയോടെ ആരാധകര്‍!


മേക്കിങ്ങിലും പ്രമേയത്തിലും മമ്മൂട്ടിയുടെ ലുക്കിലും ഏറെ പ്രത്യേകതയുള്ള ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ടീസറുകളും ട്രെയിലറും ഗാനവുമെല്ലാം ഈ പ്രതീക്ഷയുടെ തോത് വര്‍ധിപ്പിച്ചിരിക്കുകയാണ്. പരോളിന്റെ റിലീസിന് വന്‍വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു മെഗാസ്റ്റാര്‍ ആരാധകര്‍. റിലീസ് മാറ്റിയതിനെക്കുറിച്ച് അറിഞ്ഞതോടെ ആരാധകരും നിരാശയിലാണ്.


ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് സിദ്ധാര്‍ത്ഥ്, എന്നിട്ടോ?


പരോള്‍ റിലീസ് മാറ്റിവെച്ചു

സിനിമ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നത്. നേരത്തെ നല്‍കിയ വിവരമനുസരിച്ച് ശനിയാഴ്ചയായിരുന്നു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് റിലീസ് മാറ്റിയത്. റിലീസ് മാറ്റിവെക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണങ്ങളുണ്ടായിരുന്നു. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ അണിയറപ്രവര്‍ത്തകരും ആ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തി. ഇതോടെയാണ് ആരാധകര്‍ക്ക് നിരാശയായത്.


റിലീസ് മാറ്റാന്‍ കാരണം

സിനിമയുടെ സാങ്കേതികമായ ജോലികള്‍ പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്നാണ് റിലീസ് മാറ്റിയതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രേക്ഷകരുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണെന്നും അണിയറപ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്. മമ്മൂട്ടിയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.


പുതിയ തീയതി

ചിത്രം ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് റിലീസ് ഏപ്രിലിലേക്ക് മാറ്റിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തുന്നത്. വിഷു ലക്ഷ്യമാക്കിയാണ് പല സംവിധായകരും നീങ്ങുന്നത്.


യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം

യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പരോള്‍ ഒരുക്കുന്നത്. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സഖാവ് അലക്‌സ് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. മിയയും ഇനിയയുമാണ് നായികമാരായി എത്തുന്നത്. സിദ്ദിഖ്, സുരാജ്, ലാലു അലക്‌സ്, സുധീര്‍ കരമന, കലാശാല ബാബു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


മമ്മൂട്ടി നല്‍കിയ പേര്

ചിത്രത്തിന്റെ പേര് തീരുമാനിക്കാന്‍ െേറ ബുദ്ധിമുട്ടിയിരുന്നു. അതിനിടയിലാണ് പരോള്‍ സോങ് മമ്മൂട്ടി കേട്ടത്. തുടര്‍ന്ന് അദ്ദേഹമാണ് സിനിമയ്ക്ക് ഈ പേര നിര്‍ദേശിച്ചത്. മമ്മൂട്ടി പറയുന്നതിന് മുന്‍പ് മറ്റ് പലരും ഇതേ പേര് പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.


പൂമരത്തിന് പഠിക്കുവാണോ?

റിലീസ് അവസാന നമിമിഷം മാറ്റിയതുമായി ബന്ധപ്പെട്ട പല തരത്തിലുള്ള കമന്റുകളാണ് ആരാധകര്‍ നല്‍കിയിട്ടുള്ളത്. പൂമരത്തിന് പഠിക്കുകയാണോയെന്നാണ് ഒരു ആരാധകന്റെ കമന്റ്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലിനോടൊപ്പം റിലീസ് ചെയ്താല്‍ ഫ്‌ളോപ്പാകുമോയെന്ന് പേടിച്ചാണ് റിലീസ് ചെയ്യാന്‍ മടിക്കുന്നതെന്നാണ് മറ്റൊരാളുടെ കമന്റ്.


English summary
Mammootty's parole release postponed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X