twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പേരന്‍പിന് വീണ്ടും നേട്ടം! മെഗാസ്റ്റാറിന്‍റെ തിരിച്ചുവരവ് വെറുതെയാവില്ലെന്ന് ആരാധകര്‍!

    |

    Recommended Video

    മമ്മൂട്ടിയുടെ പേരന്‍പിന് വീണ്ടും നേട്ടം ! | Filmibeat Malayalam

    വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടാണ് മമ്മൂട്ടി ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ റാമിന്റെ പേരന്‍പ് പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഈ ചിത്രത്തിലൂടെ മെഗാസ്റ്റാറിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നാണ് ചിത്രം കണ്ടവരുടെ വിലയിരുത്തല്‍. റിലീസിന് മുന്‍പ് തന്നെ ഈ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. റോട്ടര്‍ ഡാം ചലച്ചിത്ര മേളയടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നുള്ളതാണ് മറ്റൊരു കാര്യം.

    രണ്ടാമൂഴം ഏറ്റെടുക്കാനായി ദിലീപ്? മഞ്ജു വാര്യരും മോഹന്‍ലാലുമില്ല? അത് സംഭവിക്കുമോ? കാണൂ!രണ്ടാമൂഴം ഏറ്റെടുക്കാനായി ദിലീപ്? മഞ്ജു വാര്യരും മോഹന്‍ലാലുമില്ല? അത് സംഭവിക്കുമോ? കാണൂ!

    ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ഈ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ടെന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഐഎഫ്എഫ് ഐ നടക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മെഗാസ്റ്റാര്‍ ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. റിലീസിന് മുന്‍പ് തന്നെ ലോകശ്രദ്ധ നേടിയ ചിത്രം എന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നുള്ള ചോദ്യങ്ങളാണ് പലരും ഉന്നയിച്ചിട്ടുള്ളതും. സിനിമയുടെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

    സൂര്യയുടെ അച്ഛന്‍ ഇങ്ങനെ ചെയ്യുമോ? ഞെട്ടലോടെ ആരാധകര്‍! ക്ഷമാപണവുമായി താരപിതാവും! കാണൂ!സൂര്യയുടെ അച്ഛന്‍ ഇങ്ങനെ ചെയ്യുമോ? ഞെട്ടലോടെ ആരാധകര്‍! ക്ഷമാപണവുമായി താരപിതാവും! കാണൂ!

    മമ്മൂട്ടിയുടെ തിരിച്ചുവരവ്

    മമ്മൂട്ടിയുടെ തിരിച്ചുവരവ്

    ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്നതും മികച്ച സ്വീകാര്യതയും പിന്തുണയും ലഭിക്കുന്നതും ഓതൊരു അഭിനേതാവിന്‍റെയും സ്വപ്നമാണ്. വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന മമ്മൂട്ടി തെന്നിന്ത്യന്‍ സിനിമയുടെ തന്നെ പ്രിയതാരങ്ങളിലൊരാളാണ്. മാസ്സ് മാത്രമല്ല ക്ലാസും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. 12 വര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് അദ്ദേഹം തമിഴകത്തേക്ക് തിരിച്ചെത്തിയത്. ഇത്തവണത്തെ വരവ് വെറും വരവല്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.സമുദ്രക്കനി, അഞ്ജലി മേനോന്‍, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

     റിലീസിന് മുന്‍പേ ലോകശ്രദ്ധ

    റിലീസിന് മുന്‍പേ ലോകശ്രദ്ധ

    റിലീസിന് മുന്‍പ് തന്നെ പല സിനിമകളും ലോക ശ്രദ്ധ നേടാറുണ്ട്. റോട്ടര്‍ഡാം ചലച്ചിത്ര മേളയിലൂടെയായിരുന്നു ഈ സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഒട്ടനവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഇപ്പോള്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഒാഫ് ഇന്ത്യ(എെഎഫ് എെ)യിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നുള്ള വിവരമാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ സിനിമയുടെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ഈ വാര്‍ത്തയെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലായ അഞ്ജലി അമീര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മമ്മൂട്ടി തന്നെയാണ് അഞ്ജലിയെക്കുറിച്ച് സംവിധായകനോട് പറഞ്ഞത്.

    മമ്മൂട്ടി തന്നെ വേണം

    മമ്മൂട്ടി തന്നെ വേണം

    അമുദവന്‍ എന്ന ടാസ്കി ഡ്രൈവറുടെ ആത്മസംഘര്‍ഷങ്ങളെ അവതരിപ്പിക്കുന്നതിനായി മമ്മൂട്ടി തന്നെ വേണമെന്നുള്ള നിബന്ധനയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്‍റെ സമയത്തിനായി കാത്തുനില്‍ക്കാനും അണിയറപ്രവര്‍ത്തകര്‍ തയ്യാറായിരുന്നു. പ്രമേയത്തിന്റെ പ്രസക്തിയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത്. ഇതോടെ അദ്ദേഹം ഈ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

    ശരത് കുമാറും പറഞ്ഞു

    ശരത് കുമാറും പറഞ്ഞു

    ഈ ചിത്രത്തിലൂടെ മമ്മൂട്ടി ദേശീയ അവാര്‍ഡ് കരസ്ഥമാക്കുമെന്ന് പറഞ്ഞവര്‍ നിരവധിയാണ്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ ശരത് കുമാറും ഇക്കാര്യത്തെക്കുറിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിനിമയുടെ ടീസറും ആദ്യ ഗാനവും പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകരും ഇക്കാര്യം ശരി വെച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനമാണ് സാധനയും പുറത്തെടുത്തത്. അച്ഛനും മകളുമായുള്ള ബന്ധവും മകളുടെ വൈകല്യത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാതെ അവള്‍ക്കൊപ്പം നില്‍ക്കുന്ന അമുതവനും എന്നും പ്രേക്ഷക ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    തെലുങ്ക് ചിത്രവും ഒരുങ്ങുന്നു

    തെലുങ്ക് ചിത്രവും ഒരുങ്ങുന്നു

    തമിഴകത്തെ മാത്രമല്ല തെലുങ്കിലെ ഇടവേളയും മമ്മൂട്ടി അവസാനിപ്പിച്ചിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ മെഗാസ്റ്റാറിന്‍റെ വേഷവും ഏറെ പ്രധാനപ്പെട്ടതാണ്. വൈഎസ് ആറായി എത്തുന്നത് മമ്മൂട്ടിയാണ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മമ്മൂട്ടിക്ക് മാത്രമേ ഈ കഥാപാത്രത്തെ അനശ്വരമാക്കാനാവൂയെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

    കൈനിറയെ ചിത്രങ്ങള്‍

    കൈനിറയെ ചിത്രങ്ങള്‍

    67 ന്‍റെ ചെറുപ്പവുമായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ കൈനിറയെ സിനിമകളാണ് അദ്ദേഹത്തിന്‍റെ പക്കലുള്ളത്. നവാഗതനെന്നോ പരിചയ സന്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം ചിത്രങ്ങള്‍ സ്വീകരിക്കുന്നത്. പ്രമേയത്തിലെ പുതുമയാണ് അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. തെലുങ്കിലും തമിഴിലേക്കുമുള്ള തിരിച്ചവരവും നിര്‍ണ്ണായകമാണ്. സ്വീകാര്യതയിലും പ്രേക്ഷക പിന്തുണയിലും ഏറെ മുന്നിലുള്ള താരത്തില്‍ ഏത് കഥാപാത്രവും ഭദ്രമാണെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

    English summary
    Peranbu selected for screening at International Film Festival of India,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X