»   » രഞ്ജിത്ത് നല്‍കിയ മൂന്ന് മുഖങ്ങള്‍, അതുക്കും മേലെ ചില മാറ്റങ്ങളുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു

രഞ്ജിത്ത് നല്‍കിയ മൂന്ന് മുഖങ്ങള്‍, അതുക്കും മേലെ ചില മാറ്റങ്ങളുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഒരേ സ്‌ക്രീനില്‍ തന്നെ സംവിധായകന്‍ രഞ്ജിത്ത്, മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ മുഖങ്ങള്‍ നല്‍കി. അതായിരുന്നു പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ. ഇപ്പോഴിതാ അന്‍മ്പതുകളിലെത്തിയ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുക്കൊണ്ട് മമ്മൂട്ടി വീണ്ടും എത്തുന്നു.

നായരമ്പലത്തിന്റെ തിരക്കഥയില്‍ നവാഗതനായ സജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും മൂന്ന് മുഖങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ചിത്രീകരണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്നും ബെന്നി പി നായരമ്പലം പറഞ്ഞു.

mammootty

ചിത്രത്തിലെ നായികയെയോ, മറ്റ് കാര്യങ്ങളൊന്നും തന്നെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നായകനായ മമ്മൂട്ടിയുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായതെന്നും സംവിധായകന്‍ സജി പറഞ്ഞു.

രഞ്ജിത്ത് സംവിധാനം ചെയത് പാലേരിമാണിക്യം ഒരി പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രം ടി പി രാജീവന്റെ പാലേരിമാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയതായിരുന്നു. മമ്മൂട്ടിയുടെ വ്യത്യസ്ത മുഖങ്ങള്‍ ഒരേ സ്‌ക്രീനിലെത്തിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു.

English summary
The movie, which is in its initial stages, is set to go on floors next year and is scripted by Benny P Nayarambalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam