»   » കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്നു! ഏത് മുഖ്യമന്ത്രിയുടെ കഥയായിരിക്കും സിനിമയാവുന്നത്?

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്നു! ഏത് മുഖ്യമന്ത്രിയുടെ കഥയായിരിക്കും സിനിമയാവുന്നത്?

Posted By:
Subscribe to Filmibeat Malayalam

2017 താരങ്ങളുടെ സിനിമകള്‍ തമ്മില്‍ മത്സരമായിരുന്നു നടന്നിരുന്നതെങ്കില്‍ പുതിയ വര്‍ഷത്തില്‍ അതിലും കടുത്ത മത്സരമായിരിക്കും കാണാന്‍ പോവുന്നത്. ഇനി വരാനിരിക്കുന്ന സിനിമകളെല്ലാം ബിഗ് ബജറ്റ് സിനിമകളായിട്ടാണ് നിര്‍മ്മിക്കുന്നത്. ഇതിഹാസ പുരുഷന്മാരുടെ ജീവിതകഥയെ ആസ്പദമാക്കി താരരാജാക്കന്മാരെല്ലാം ഞെട്ടിക്കാനൊരുങ്ങുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വ്യത്യസ്ത വേഷങ്ങളും പരീക്ഷണത്തിനെത്തിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രാഷ്ട്രീയക്കാരന്റെ കുപ്പായമണിയാനുള്ള തയ്യാറെടുപ്പിലാണ് താരം.

പ്രിയദമ്പതിമാരുടെ ആദ്യ എലിമിനേഷന് ശേഷം 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' പുതിയൊരു ദേശം തേടി പോവുന്നു!

വെറുമൊരു രാഷ്ട്രീയക്കാരനല്ല, മുഖ്യമന്ത്രി തന്നെയായി മമ്മൂട്ടി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കേട്ട വാര്‍ത്ത ശരിയല്ല. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ സിനിമയിലൂടെയാണ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ കുപ്പായമണിയുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയായി മമ്മൂട്ടി

മമ്മൂട്ടിയുടെ അടുത്ത് വരാനിരിക്കുന്ന പല സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ വന്നപ്പോഴും ആരാധകര്‍ കാത്തിരുന്നത് മമ്മൂക്ക മുഖ്യമന്ത്രിയാവാന്‍ പോവുന്നു എന്ന് പറഞ്ഞ സിനിമയെ കുറിച്ചായിരുന്നു. ഒടുവില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആരാധകര്‍
പ്രതീക്ഷിച്ചിരുന്നത് പോലെ മമ്മൂക്ക മുഖ്യമന്ത്രിയായും അഭിനയിക്കും.

സിനിമയുടെ വിശേഷങ്ങളിങ്ങനെ...

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥിന്റെ വരാനിരിക്കുന്ന സിനിമയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. ബോബി സഞ്ജയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍

പൊളിറ്റിക്കല്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ മമ്മൂട്ടി ഏറ്റെടുത്ത സിനിമകളുടെ തിരക്കുകള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും തുടങ്ങുക. ഈ വര്‍ഷത്തിന്റെ അവസാനത്തോട് കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ കഴിയുമെന്നാണ് സംവിധായകന്‍ പറയുന്നത്.

കഥ മമ്മൂക്കയ്ക്ക് ഇഷ്ടമായി..

സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ആദ്യമായിട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയുടെ വേഷത്തില്‍ തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കുന്നു . മമ്മൂട്ടിയ്ക്ക് വേണ്ടിയായിരുന്നു സിനിമ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം സമ്മതിച്ചില്ലായിരുന്നെങ്കില്‍ സിനിമ തന്നെ വേണ്ടെന്ന വെക്കുന്ന അവസ്ഥ വരുമായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

മന്ത്രിയായി മമ്മൂട്ടി

മുമ്പ് ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ മന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിരുന്നു. ശേഷം 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കാന്‍ പോവുന്നത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാവുന്നു..


മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കും എന്ന വാര്‍ത്തകളുമുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലാണ് മമ്മൂട്ടി നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് പറയുന്നത്.

English summary
Mammootty playing Kerala CM in Santhosh Vishwanath's next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X