»   » ഈദിന് റിലീസ് ചെയ്യുന്നത് അഞ്ചു മലയാള സിനിമകള്‍! ആദ്യം ഏതു സിനിമ കാണാന്‍ പോകും!

ഈദിന് റിലീസ് ചെയ്യുന്നത് അഞ്ചു മലയാള സിനിമകള്‍! ആദ്യം ഏതു സിനിമ കാണാന്‍ പോകും!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ രാശി തെളിഞ്ഞിരിക്കുന്ന വര്‍ഷമാണ് 2017. റിലീസിന് വേണ്ടി നിരവധി സിനിമകളാണ് ഇപ്പോള്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മമ്മുട്ടിയുമടക്കം നിരവധി താരങ്ങള്‍ പുതിയ സിനിമകളുടെ തിരക്കുകളിലാണ്.

മലയാളികളുടെ ആഘോഷ ദിവസങ്ങളുടെ പൂര്‍ത്തികരണം സിനിമകളാണ്. റംസാന്‍ വ്രതം ആരംഭിച്ചതിനാല്‍ ഈദിന് സിനിമകളുടെ മത്സരമാണ് ഉണ്ടാവുക. മമ്മുട്ടിയുടെയും പ്രഥ്വിരാജിന്റെയുമടക്കം അഞ്ചു സിനിമകളാണ് ഈദിന് റിലീസിന് തയ്യാറെടുക്കുന്നത്. 

മലയാളികള്‍ക്ക് പ്രിയങ്കരിയായി പഞ്ചാബി സുന്ദരി!ടൊവിനോയെ മലര്‍ത്തിയടിച്ച നടി വാമിഖയെക്കുറിച്ച് അറിയണോ?

ഈദ് സിനിമകള്‍

ഇത്തവണത്തെ ഈദ് സിനിനമകളുടെ പൂരമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. മമ്മുട്ടിയുടെയും, പ്രഥ്വിരാജിന്റെയുമെല്ലാം സിനിമകളാണ് ഈദ് ദിനത്തിലായി റിലീസ് ചെയ്യുന്നത്. 5 സിനിമകളാണ് ആ ദിവസങ്ങളില്‍ റിലീസ് ചെയ്യുന്നത്.

ടിയാന്‍

പ്രഥ്വിരാജും ഇന്ദ്രജിത്തും നായകന്മാരായി എത്തുന്ന സിനിമയാണ് ടിയാന്‍. മുരളി ഗോപി കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിയന്‍ കൃഷ്ണകുമാറാണ്. കഴിഞ്ഞ വര്‍ഷം ഷൂട്ടിങ് ആരംഭിച്ച ചിത്രം ഈദിന് റിലീസ് ചെയ്യാന്‍ വേണ്ടി തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ ഇന്ദ്രജിത്- പൂര്‍ണിമ ദമ്പതികളുടെ മകള്‍ നക്ഷത്രയും അഭിനയിക്കുന്നുണ്ട്.

സ്ട്രീറ്റ്‌ലൈറ്റ്‌സ്

മമ്മുട്ടി നായകനായി എത്തുന്ന സിനിമയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. ചിത്രത്തില്‍ മമ്മുട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രം ബിഗ് റിലീസിന് വേണ്ടിയാണ് തയ്യാറെടുക്കുന്നത്. സിനിമാട്ടോഗ്രാഫറായിരുന്ന ഷംദത്ത് ആദ്യ സിനിമയാണ് സ്ട്രീറ്റ്‌ലൈറ്റ്. ജൂണ്‍ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷികളും

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷികളും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയും ഈദിന് ബിഗ് റിലീസിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. ജൂണ്‍ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഒരു സിനിമാക്കാരന്‍

വീനിത് ശ്രീനിവാസന്റെ പുതിയ സിനിമയാണ് ഒരു സിനിമാക്കാരന്‍. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംസ്ഥാന അവാര്‍ഡ് ജോതാവ് രജീഷ വിജയനാണ് നായികയായി എത്തുന്നത്. ഒരു സിനിമക്കാരാനും ഈദിന് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. രഞ്ജി പണിക്കര്‍, ലാല്‍ , സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അവരുടെ രാവുകള്‍

അവരുടെ രാവുകള്‍ ആസിഫ് അലി, ഉണ്ണിമുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് അവരുടെ രാവുകള്‍. ജൂണ്‍ 23 ന് തിയറ്ററുകളിലെത്തുന്ന സിനിമ ഈദ് ആഘോഷങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടാണ് എത്തുന്നത്.

English summary
Mammootty, Prithviraj & Others To Make The Season Special!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam